EBM News Malayalam
Leading Newsportal in Malayalam

ജോലിസമയത്ത് യൂണിഫോമിൽ മദ്യസൽക്കാരത്തിൽ പങ്കെടുത്ത 2 വനിതകളടക്കം 3 എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ | 3 excise officers including 2 women suspended for attending a drinking party at a bar hotel during duty hours | കേരള വാർത്ത


Last Updated:

ഒന്നര വർഷം മുൻപ് നടന്ന സംഭവത്തിലാണ് ഇപ്പോൾ കർശന നടപടി സ്വീകരിച്ചിരിക്കുന്നത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ബാർ ഹോട്ടലിൽ മദ്യസൽക്കാരത്തിൽ പങ്കെടുത്ത മൂന്ന് എക്സൈസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. 2 വനിതകളടക്കം 3 എക്സൈസ് ഉദ്യോഗസ്ഥർക്കാണ് സസ്പെൻഷൻ. വാടാനപ്പള്ളി റേഞ്ച് ഇൻസ്പെക്ടർ വി.ജി. സുനിൽകുമാർ, തിരുവനന്തപുരം റേഞ്ചിലെ സിവിൽ എക്സൈസ് ഓഫീസർ എസ്.ആർ. ആശ, തിരുവനന്തപുരം സർക്കിളിലെ സിവിൽ എക്സൈസ് ഓഫീസർ അഞ്ജന ജി. നായർ എന്നിവർക്കെതിരെയാണ് നടപടി.

ഒന്നര വർഷം മുൻപ് നടന്ന സംഭവത്തിലാണ് ഇപ്പോൾ കർശന നടപടി സ്വീകരിച്ചിരിക്കുന്നത്. ഇവർ മൂവരും യൂണിഫോമിൽ കോവളത്തെ ഒരു ബാർ ഹോട്ടലിലെത്തുകയും ഉടമ ഒരുക്കിയ വിരുന്നിൽ പങ്കെടുക്കുകയും ചെയ്തുവെന്നാണ് കേസ്. സംഭവത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സഹിതം ലഭിച്ച പരാതിയിൽ എക്സൈസ് വിജിലൻസ് നടത്തിയ അന്വേഷണത്തിൽ കുറ്റം തെളിയുകയായിരുന്നു.

സേനയുടെ അന്തസ്സിന് കളങ്കമുണ്ടാക്കിയെന്നും അധികാരം ദുർവിനിയോഗം ചെയ്തുവെന്നും അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. വിജിലൻസ് റിപ്പോർട്ട് നേരത്തെ സമർപ്പിച്ചിരുന്നെങ്കിലും നടപടി വൈകുകയായിരുന്നു. എക്സൈസ് കമ്മിഷണറാണ് നിലവിൽ സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്.

വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y