EBM News Malayalam
Leading Newsportal in Malayalam

വിഡി സതീശന്‍റെ വാക്കും പ്രവൃത്തിയും തമ്മില്‍ ബന്ധമില്ലെന്ന് ജി സുകുമാരൻ നായർ; ഇനി പറവൂരിൽ സഹായിക്കില്ലെന്ന് എൻ എസ് എസ് | NSS General secretary G sukumaran nair against VD Satheesan | കേരള വാർത്ത


Last Updated:

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ഇടതു സര്‍ക്കാരിനെ പ്രശംസിക്കുകയും ചെയ്തു

News18
News18

കോട്ടയം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരായ വിമര്‍ശനങ്ങള്‍ തുടര്‍ന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. സതീശന്‍റെ വാക്കും പ്രവൃത്തിയും തമ്മില്‍ ബന്ധമില്ലെന്ന് പറഞ്ഞ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ഇടതു സര്‍ക്കാരിനെ പ്രശംസിക്കുകയും ചെയ്തു.

സമുദായ സംഘടനയെ അധിക്ഷേപിക്കാന്‍ ശ്രമിക്കരുത്. അങ്ങനെ ചെയ്താല്‍ പ്രത്യാഘാതം ഉണ്ടാകുമെന്നും സുകുമാരന്‍ നായര്‍ പെരുന്നയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സര്‍ക്കാര്‍ സമുദായ സന്തുലിതാവസ്ഥ പാലിക്കുന്നുണ്ട്. ബിജെപിയെയും കോണ്‍ഗ്രസിനെയും പോലെ ജാതി നോക്കുന്നില്ലെന്നും രാഷ്ട്രീയത്തിലൂടെയാണ് അവര്‍ ജയിച്ചു വന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വി.ഡി.സതീശന്‍റെ ദൂതന്‍ തന്നെ രഹസ്യമായി കാണാന്‍ വന്നിരുന്നു എന്നും എന്നാല്‍ പരസ്യമായി തെറ്റ് ഏറ്റുപറയണമെന്നായിരുന്നു തന്‍റെ ആവശ്യമെന്നും സുകുമാരന്‍ നായര്‍ വെളിപ്പെടുത്തി. ‘സതീശന്‍ ആവശ്യപ്പെട്ടിട്ടാണ് കഴിഞ്ഞ തവണ പറവൂരിൽ എന്‍എസ്എസ് സഹായിച്ചത്. അത് കഴിഞ്ഞ് അങ്ങോട്ടിറങ്ങിയിട്ടാണ് സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് പറഞ്ഞത്. അതുകൊണ്ട് ഇത്തവണ ആ സഹായം ഉണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

എന്‍എസ്എസിന് ആരും ശത്രുക്കളല്ല. ആര് വന്നാലും കാണും. ഏത് രാഷ്ട്രീയക്കാരന്‍ ഞങ്ങളോട് ഉമ്മാക്കി കാണിക്കാന്‍ വന്നാലും ഞങ്ങള്‍ വഴങ്ങില്ല. എല്ലാ കലപ്പയിലും എന്‍എസ്എസിനെ കെട്ടാന്‍ പറ്റുമെന്ന് വിചാരിക്കേണ്ടെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി. ഓരോ രാഷ്ട്രീയ പാര്‍ട്ടിയും ജനങ്ങളോട് ചെയ്തതിന് തിരഞ്ഞെടുപ്പില്‍ ഫലം കിട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

വിഡി സതീശന്‍റെ വാക്കും പ്രവൃത്തിയും തമ്മില്‍ ബന്ധമില്ലെന്ന് ജി സുകുമാരൻ നായർ; ഇനി പറവൂരിൽ സഹായിക്കില്ലെന്ന് എൻ എസ് എസ്

വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y