EBM News Malayalam
Leading Newsportal in Malayalam

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു | Maharashtra deputy CM Ajith Pawar dies in plane crash | ഇന്ത്യ വാർത്ത


Last Updated:

അദ്ദേഹത്തിന്റെ ഒപ്പം യാത്ര ചെയ്ത പൈലറ്റ് ഉൾപ്പെടെ മറ്റ് അഞ്ചു പേരും അപകടത്തിൽ മരിച്ചവരിൽ ഉൾപ്പെടുന്നു

അജിത് പവാർ
അജിത് പവാർ

മഹാരാഷ്ട്രയിലെ ബാരാമതിയിൽ സ്വകാര്യ വിമാനം ലാൻഡിംഗിന് തൊട്ടു മുൻപ് തകർന്നു വീണ സംഭവത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ അന്തരിച്ചു. അദ്ദേഹത്തിന്റെ ഒപ്പം യാത്ര ചെയ്ത പൈലറ്റ് ഉൾപ്പെടെ മറ്റ് അഞ്ചു പേരും അപകടത്തിൽ മരിച്ചവരിൽ ഉൾപ്പെടുന്നു. നാല് പാർട്ടി യോഗങ്ങളിൽ പങ്കെടുക്കാൻ യാത്ര ചെയ്യുകയായിരുന്നു അദ്ദേഹം.

എൻ‌സി‌പി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ സഞ്ചരിച്ച വിമാനം ബുധനാഴ്ച രാവിലെ മഹാരാഷ്ട്രയിലെ ബാരാമതി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ തകർന്നുവീഴുകയായിരുന്നു. സംഭവത്തിൽ പവാറിന് ഗുരുതരമായി പരിക്കേറ്റതായും ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പ്രാഥമിക റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

തകർന്നുവീണ സ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങളിൽ വിമാനത്തിന്റെ അവശിഷ്ടങ്ങൾ പ്രദേശത്ത് ചിതറിക്കിടക്കുന്നതായി കാണാം. വിമാനത്തിൽ നിന്ന് തീയും പുകയും ഉയർന്നു. സ്വകാര്യ ചാർട്ടേഡ് വിമാനത്തിലാണ് പവാർ യാത്ര ചെയ്തത്, അതിൽ മറ്റ് മൂന്ന് യാത്രക്കാർ ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.

ചൊവ്വാഴ്ച മുംബൈയിൽ നടന്ന മന്ത്രിസഭാ യോഗത്തിൽ പവാർ പങ്കെടുത്തിരുന്നു. പൂനെയിൽ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗങ്ങൾക്കായി അദ്ദേഹം ബാരാമതിയിലേക്കുള്ള യാത്രയിലായിരുന്നു.

പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, വിമാനം പറന്നുയരുന്നതിനിടെ പ്രതിസന്ധിയിലാവുകയും റൺവേയിൽ ഇടിച്ചു വീഴുകയും ചെയ്തു. ഇത് വിമാനത്താവള പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും മറ്റ് വിമാനങ്ങളുടെ വരവും പോക്കും വൈകിക്കുകയും ചെയ്തു. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കിട്ടുന്ന മുറയ്ക്ക് മാത്രമേ, യഥാർത്ഥ വിവരങ്ങൾ പറയാൻ സാധിക്കൂ.

അദ്ദേഹത്തിന്റെ കുടുംബം ഡൽഹിയിൽ നിന്നും അപകടം നടന്ന ബാരാമതിയിലേക്ക് തിരിച്ചതായി റിപ്പോർട്ട് ഉണ്ട്.

Summary: Maharashtra Deputy Chief Minister Ajit Pawar died in a private plane crash in Maharashtra. Five others, including the pilot, who was travelling with him, were among those killed in the accident. He was travelling to attend four party meetings.

വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y