എറണാകുളത്ത് രാവിലെ സ്കൂളിലേക്ക് പോയ പ്ലസ് വൺ വിദ്യാർഥിനി പാറമടയിൽ മരിച്ച നിലയില്‍|Plus One Student Found Dead in Quarry Pond Near Kochi | കേരള വാർത്ത
Last Updated:
ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് നാട്ടുകാർ പാറമടയിൽ മൃതദേഹം കണ്ടെത്തിയത്
കൊച്ചി: തിരുവാണിയൂരിനടുത്ത് കക്കാട് കരയിലെ പാറമടയിൽ 16 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ചോറ്റാനിക്കര ഗവ. വിഎച്ച്എസ്‍ഇയിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് നാട്ടുകാർ പാറമടയിൽ മൃതദേഹം കണ്ടെത്തിയത്. വീട്ടിൽ നിന്നും രാവിലെ 7.45ന് ഇറങ്ങിയതാണ് പെൺകുട്ടി. ആദ്യം ട്യൂഷനും അതിനു ശേഷം സ്കൂളിലേക്ക് പോവുകയുമാണ് പതിവ്. കുട്ടിയുടെ ബാഗ്, പുസ്തകങ്ങൾ, ലഞ്ച് ബോക്സ് എന്നിവ പാറമടയുടെ കരയിൽ വെച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 400 അടിയോളം ആഴമുള്ള പാറമടയാണിതെന്ന് നാട്ടുകാർ പറയുന്നു.
ചോറ്റാനിക്കര പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പ്രാഥമിക നിഗമനത്തിൽ ഇത് ആത്മഹത്യയാണെന്നാണ് കരുതുന്നതെങ്കിലും മരണകാരണത്തെക്കുറിച്ച് എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. നിലവിൽ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
Kochi [Cochin],Ernakulam,Kerala
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y
