EBM News Malayalam
Leading Newsportal in Malayalam

എൽ ജെ പി (രാം വിലാസ് ) തിരുവനന്തപുരം ജില്ലാ കമ്മിറ്റി 77-ാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു:

തിരുവനന്തപുരം : ഭാരതത്തിൻ്റെ 77-ാം റിപ്പബ്ലിക്ക് ദിനാഘോഷങ്ങളോടനുബന്ധിച്ച് LJP (R) തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന ജില്ലാ കമ്മിറ്റി കാര്യാലയത്തിൽ വച്ച് കൂടിയ ആഘോഷ ചടങ്ങിൽ LJP (R) തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ വർക്കിംഗ് പ്രസിഡൻ്റ് ശ്രീ സജിനായരുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ ജനൽ സെക്രട്ടറി ബിജു ആർജി സ്വാഗതം ആശംസിച്ചു.
LJP (R) കേരള സംസ്ഥാന കമ്മറ്റിയുടെ ഉപാധ്യക്ഷൻ
ശ്രി അരുൺ വേലായുധൻ ദേശീയ പതാക ഉയർത്തി. ലോകത്തിലെ ഏറ്റവും വലിയ
ഭരണഘടനയാണ് ഭാരതത്തിനുള്ളതെന്നും ലോകത്തിലെ 140 കോടി ജനങ്ങൾ അധിവസിക്കുന്ന നമ്മുടെ രാഷ്ട്രത്തിൻ്റെ ഭരണഘടനാ ശിൽപ്പി, Dr. ബി. ആർ അംബേദ്കറിൻ്റെയും ,LJP (R) സ്ഥാപക നേതാവ് ശ്രീ രാം വിലാസ് പസ്വാൻജിയുടെ ഛായചിത്രങ്ങളിൽ ശ്രീ അരുൺ വേലായുധനൊപ്പം ചടങ്ങിൽ പങ്കെടുത്തഎല്ലാവരും പുഷ്പാർച്ചന നടത്തി. ഭരണഘടന മൂല്യങ്ങളുടെ പ്രാധാന്യം നമ്മുടെ രാഷ്ട്രത്തിന് പകർന്നു നൽകിയ ബാബഅംബേദ്കർജിയെ സ്മരിച്ചുകൊണ്ട് ചടങ്ങിൽ വച്ച് ഇന്ത്യൻ ഭരണഘടയുടെ പതിപ്പ് സംസ്ഥാന ഉപാധ്യക്ഷൻ ശ്രി അരുൺ വേലായുധൻതിരുവനന്തപുരം ജില്ലയുടെ വർക്കിംഗ് പ്രസിഡൻ്റ് ശ്രി സജി നായർക്ക് കൈമാറി.
ചടങ്ങിൽ അഡ്വ: ബോണി ആൽബർട്ട്, ശ്രീകൃഷ്ണകുമാർ (ജനറൽ സെക്രട്ടറി), യുവവിഭാഗം പ്രസിഡൻ്റ് ശ്രീ അരുൺ സുകുമാരൻ , Dr. സജിത്ത്
തുടങ്ങിയവർ പങ്കെടുത്തു.