EBM News Malayalam
Leading Newsportal in Malayalam

തിരുവല്ലയിൽ നവജാത ശിശുവിനെ തട്ടുകടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി | Newborn baby found abandoned in Tiruvalla | കേരള വാർത്ത


Last Updated:

വീടിനോട് ചേർന്നുളള ചായക്കടക്ക് മുന്നിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. ഇന്ന് വെളുപ്പിന് നാല് മണിക്കാണ് സംഭവം അറിയുന്നത്

ഉപേക്ഷിക്കപ്പെട്ട നിലയിലെ കൈക്കുഞ്ഞ്
ഉപേക്ഷിക്കപ്പെട്ട നിലയിലെ കൈക്കുഞ്ഞ്

തിരുവല്ല കുറ്റൂരിൽ നവജാത ശിശുവിനെ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. തിരുവല്ല കുറ്റൂർ റെയിൽവേ ക്രോസിന് സമീപമുള്ള വീടിനോട് ചേർന്നുളള ചായക്കടക്ക് മുന്നിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. ഇന്ന് വെളുപ്പിന് നാല് മണിക്കാണ് സംഭവം അറിയുന്നത്. കടയുടമ ജയരാജൻ രാവിലെ ചായക്കട തുറക്കാൻ വന്നപ്പോഴാണ് കുഞ്ഞിനെ കണ്ടത്. ജയരാജൻ സമീപവാസികളെ വിവരമറിയിക്കുകയും തിരുവല്ല പോലീസ് എത്തി കുഞ്ഞിനെ ആംബുലൻസിൽ തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

കട തുറക്കാൻ ലൈറ്റ് ഓൺ ചെയ്തപ്പോൾ കുഞ്ഞിന്റെ കരച്ചിൽ കേട്ടു. ഉടൻ തന്നെ കടയുടമ ചെറുമകനെ കാര്യം അറിയിക്കുകയും, ശേഷം പോലീസിൽ വിവരം അറിയിച്ചതായി കടയുടമ ജയരാജൻ പറഞ്ഞു. കുഞ്ഞിനെ കടയുടെ വാതിൽക്കൽ ഉപേക്ഷിച്ചു പോയെന്നും, തണുപ്പ് കാരണം വിറയ്ക്കുന്നുണ്ടെന്നും, ഉടൻ തന്നെ കുഞ്ഞിനെ ഒരു തുണികൊണ്ട് മൂടിയെന്നും ജയരാജന്റെ ഭാര്യ ഇന്ദു പറഞ്ഞു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. രാവിലെ ഈ പ്രദേശത്തുകൂടി വന്ന ഇരുചക്ര വാഹനങ്ങൾക്കായും പോലീസ് തിരച്ചിൽ നടത്തുന്നുണ്ട്. വലിയ വാഹനങ്ങളൊന്നും വരുന്നതോ നിർത്തുന്നതോ ആയ ശബ്ദം കേട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.

Summary: A newborn baby was found abandoned in Thiruvalla, Kuttoor. The baby was abandoned in front of a tea shop attached to a house near the Thiruvalla Kuttoor railway crossing. The incident came to light at 4 am today. The shop owner Jayarajan found the baby when he came to open the tea shop in the morning. Jayarajan informed the nearby residents and the Thiruvalla police arrived and shifted the baby to the Thiruvalla Taluk Hospital in an ambulance.

വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y