ടി20 ലോകകപ്പിൽ ബംഗ്ലാദേശിന് പകരം സ്കോട്ട്ലൻഡ്; ICC ഔദ്യോഗികമായി ക്ഷണിച്ചു Scotland replaces Bangladesh in T20 World Cup ICC officially invites |
Last Updated:
ക്ഷണം സ്വീകരിക്കുകയാണെങ്കിൽ ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, നേപ്പാൾ, ഇറ്റലി എന്നീ ടീമുകൾ ഉൾപ്പെടുന്ന ഗ്രൂപ് സിയിലായിരിക്കും സ്കോട്ട്ലൻഡ് ഉണ്ടാവുക
ഫെബ്രുവരി 7-ന് തുടങ്ങുന്ന ടി20 ലോകകപ്പിനുള്ള ഗ്രൂപ്പ് സിയിൽ ബംഗ്ലാദേശിന് പകരം സ്കോട്ട്ലൻഡിനെ ഉൾപ്പെടുത്തി. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പിൽ പങ്കെടുക്കാൻ സ്കോട്ട്ലൻഡിന് ഐസിസി ഔദ്യോഗിക ക്ഷണം നൽകിയതായി ക്രിക്ബസ് റിപ്പോർട്ട് ചെയ്തു. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയിൽ നടക്കേണ്ട തങ്ങളുടെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഐസിസി ആവശ്യം തള്ളുകയും ഈ ആഴ്ച ആദ്യം നടന്ന ബോർഡ് യോഗത്തിൽ മത്സരക്രമം മാറ്റേണ്ടതില്ലെന്ന് വോട്ടിങ്ങിലൂടെ തീരുമാനിക്കുയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സ്കോട്ട്ലൻഡിനെ ടൂർണമെന്റിൽ ഉൾപ്പെടുത്തിയത്.നിലപാട് പുനഃപരിശോധിക്കാൻ ബംഗ്ലാദേശിന് ഐസിസി 24 മണിക്കൂർ സമയം നൽകിയിരുന്നെങ്കിലും, ആവശ്യം അംഗീകരിക്കണമെന്ന് പറഞ്ഞ് ബിസിബി വീണ്ടും കത്തയക്കുകയാണുണ്ടായത്.
ഐസിസിയുടെ തീരുമാനം അംഗീകരിക്കാൻ ബംഗ്ലാദേശ് തയ്യാറാകാത്തതിനാൽ മറ്റൊരു ടീമിനെ ക്ഷണിക്കുകയല്ലാതെ തങ്ങൾക്ക് മുന്നിൽ മറ്റ് വഴികളില്ലെന്ന് ഐസിസി സിഇഒ സഞ്ജോഗ് ഗുപ്ത ബോർഡിനെ അറിയിച്ചു. അദ്ദേഹം സ്കോട്ട്ലൻഡ് ക്രിക്കറ്റ് സിഇഒ ട്രൂഡി ലിൻഡ്ബ്ലേഡിന് ഇതുസംബന്ധിച്ച് ഇമെയിൽ അയച്ചിട്ടുണ്ട്.
ക്ഷണം സ്വീകരിക്കുകയാണെങ്കിൽ ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, നേപ്പാൾ, ഇറ്റലി എന്നീ ടീമുകൾ ഉൾപ്പെടുന്ന ഗ്രൂപ് സിയിലായിരിക്കും സ്കോട്ട്ലൻഡ് ഉണ്ടാവുക. അങ്ങനെയെങ്കിൽ ലോകകപ്പിന്റെ ഉദ്ഘാടന ദിവസം തന്നെ സ്കോട്ട്ലൻഡ് തങ്ങളുടെ മത്സരത്തിനിറങ്ങും. കൊൽക്കത്തയിൽ വെസ്റ്റ് ഇൻഡീസ്, ഇറ്റലി, നേപ്പാൾ എന്നീ ടീമുകൾക്കെതിരെയായിരിക്കും സ്കോട്ട്ലാൻഡിന്റെ മത്സരങ്ങൾ. മുംബൈയിൽ അവർ നേപ്പാളിനെ നേരിടും.
New Delhi,New Delhi,Delhi
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y
