EBM News Malayalam
Leading Newsportal in Malayalam

മുന്‍ എംപി എ സമ്പത്തിന്റെ സഹോദരൻ എ.കസ്തൂരി തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി സ്ഥാനാര്‍ഥി Cpm leader A Sampath brother A. Kasthuri BJP candidate at Thiruvananthapuram Corporation  | Kerala


Last Updated:

നിലവിൽ ഹിന്ദു ഐക്യവേദി തിരുവനന്തപുരം ജില്ലാ അധ്യക്ഷനാണ് എ.കസ്തൂരി

News18
News18

അന്തരിച്ച സിപിഎം നേതാവ് കെ. അനിരുദ്ധന്റെ മകനും മുന്‍ എംപി എ സമ്പത്തിന്റെ സഹോദരനുമായ എ.കസ്തൂരി തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കും. തൈക്കാട് വാര്‍ഡില്‍ നിന്നാണ് മത്സരിക്കുക. നിലവിൽ ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റാണ് എ.കസ്തൂരി.

കുമ്മനം രാജശേഖരന്‍ കസ്തൂരിയെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. ജി. വേണുഗോപാലാണ് തൈക്കാട് വാർഡിൽ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. നിലവില്‍ എല്‍ഡിഎഫിന്റെ സിറ്റിങ് വാര്‍ഡാണിത്. എം.ആര്‍. മനോജ് ആണ് യുഡിഎഫ് സ്ഥാനാര്‍ഥി.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപി രണ്ടാംഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ചു. 31 പേരുടെ പട്ടികയാണ് പുറത്തിറക്കിയത്. മൂന്നു സീറ്റുകളില്‍ ബിതൈക്കാട് വാര്‍ഡില്‍ നിന്നാണ് ഡിജെഎസ് മത്സരിക്കും.

വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y