EBM News Malayalam
Leading Newsportal in Malayalam

കൊച്ചിയിൽ നിന്നും 13കാരനെ കാണാതായ സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന കൈനോട്ടക്കാരൻ കസ്റ്റഡിയിൽ; പോക്സോ കേസ് ചുമത്തും| ‌kochi 13-year-old boy missing case fortune teller in police custody


Last Updated:

തലേദിവസം മുതൽ കുട്ടി ഇയാൾക്കൊപ്പമുണ്ടായിരുന്നുവെന്നാണ് വിവരം. കുട്ടിയെ ഇയാൾ ദേഹോപദ്രവം നടത്തിയതായും സൂചനയുണ്ട്. ഇയാൾക്കെതിരേ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുക്കും

പൊലീസ് കസ്റ്റ‍ഡിയിലെടുത്ത കൈനോട്ടക്കാരൻ ശശികുമാർ
പൊലീസ് കസ്റ്റ‍ഡിയിലെടുത്ത കൈനോട്ടക്കാരൻ ശശികുമാർ

കൊച്ചി ഇടപ്പള്ളിയിൽ നിന്നും പതിമൂന്നുകാരനെ കാണാതായ സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന കൈനോട്ടക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച കാണാതായ കുട്ടിയെ തൊടുപുഴയിൽ നിന്നും ബുധനാഴ്ച രാവിലെ കണ്ടെത്തിയിരുന്നു. കുട്ടി തന്റെ കൂടെയുണ്ടെന്ന് ‌കൈനോട്ടക്കാരനായ ശശികുമാർ അറിയിച്ചതിനെത്തുടർന്നാണ് രക്ഷിതാക്കളും പൊലീസും സ്ഥലത്തെത്തുന്നത്.

തലേദിവസം മുതൽ കുട്ടി ഇയാൾക്കൊപ്പമുണ്ടായിരുന്നുവെന്നാണ് വിവരം. കുട്ടിയെ ഇയാൾ ദേഹോപദ്രവം നടത്തിയതായും സൂചനയുണ്ട്. ഇയാൾക്കെതിരേ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുക്കും.

ചൊവ്വാഴ്ച രാവിലെ എട്ടാം ക്ലാസിലെ സേ പരീക്ഷയ്ക്ക് പോയ എറണാകുളം കൊച്ചുകടവന്ത്ര സ്വദേശിയായ പതിമൂന്നുകാരനെയാണ് കാണാതായത്. പരീക്ഷ നേരത്തെ എഴുതി തീർത്ത കുട്ടി ഒൻപതരയോടെ സ്കൂളിൽ നിന്ന് പോന്നതായി അധ്യാപകർ അറിയിച്ചിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിയായിട്ടും കുട്ടി വീട്ടിലെത്താതായതോടെയാണ് രക്ഷിതാക്കൾ സ്കൂളുമായി ബന്ധപ്പെടുന്നത്. തുടർന്നാണ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുന്നത്.

സ്‌കൂളില്‍ നിന്ന് കുട്ടി പുറത്ത് ഇറങ്ങുന്നതും ഇടപ്പള്ളി ലുലു മാളിന് സമീപത്തെ റോഡിലൂടെ നടന്നു പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. നഗരത്തിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. ഇന്നലെ തന്നെ കുട്ടി തൊടുപുഴയിലേക്കുള്ള ബസ് കയറിയതായി വിവരം ലഭിച്ചിരുന്നു. അതിനെത്തുടർന്ന് അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.

മലയാളം വാർത്തകൾ/ വാർത്ത/Crime/

കൊച്ചിയിൽ നിന്നും 13കാരനെ കാണാതായ സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന കൈനോട്ടക്കാരൻ കസ്റ്റഡിയിൽ; പോക്സോ കേസ് ചുമത്തും

വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y