കാർ പാർക്കിങ്ങ് തർക്കം; അസോസിയേഷൻ സെക്രട്ടറിയുടെ മൂക്ക് കടിച്ചുമുറിച്ച് യുവാവ്|man bites apartment association secretary nose in parking clash
Last Updated:
പ്രതി സെക്രട്ടറിയെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു
ഉത്തർപ്രദേശ്: അപ്പാര്‍ട്ട്‌മെന്റിലെ കാർ പാർക്കിങ്ങിനെ ചൊല്ലിയുള്ള തർക്കത്തിൽ അസോസിയേഷൻ സെക്രട്ടറിയുടെ മുക്ക് യുവാവ് കടിച്ചുമുറിച്ചു. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. നരമൗവിലെ രത്തൻ പ്ലാനറ്റ് അപ്പാർട്ട്മെന്റിലാണ് സംഘർഷം ഉണ്ടായത്. അപ്പാർട്ട്മെന്റിലെ താമസക്കാരനായ ക്ഷിതിജ് മിശ്രയാണ് സെക്രട്ടറിയെ ആക്രമിച്ചത്. അസോസിയേഷന്‍ സെക്രട്ടറിയും വിരമിച്ച എന്‍ജിനീയറുമായ രൂപേന്ദ്ര സിങ് യാദവിനാണു പരിക്കേറ്റത്. സംഭവത്തിൽ പ്രതിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി ബിതൂർ പോലീസ് അറിയിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
മെയ് 25 ഞായറാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം ഉണ്ടാവുന്നത്. അപ്പാർട്ട്മെന്റിൽ ക്ഷിതിജ് മിശ്രയ്ക്ക് അനുവദിച്ച സ്ഥലത്ത് മറ്റൊരു താമസക്കാരന്‍ കാര്‍ പാര്‍ക്ക് ചെയ്തിരുന്നു. ഇതിനെതുടർന്ന് യുവാവ് പരാതിയുമായി രൂപേന്ദ്ര സിങ്ങിനെ ഫോൺ വിളിച്ചു. എന്നാൽ പ്രശ്‌നം പരിഹരിക്കാന്‍ സുരക്ഷാജീവനക്കാരനെ അയക്കാമെന്ന് പറഞ്ഞിട്ടും രൂപേന്ദ്ര സിങ് താഴെ വരണമെന്ന് പ്രതി നിര്‍ബന്ധം പിടിച്ചതായി പോലീസ് പറയുന്നു. യുവാവിന്റെ ആവശ്യപ്രകാരം രൂപേന്ദ്ര സിങ് പാർക്കിങ്ങിൽ എത്തുകയും പ്രതിയുമായി സംസാരിക്കുകയും ചെയ്തു. എന്നാൽ പെട്ടന്ന് കുപിതനായ പ്രതി രൂപേന്ദ്ര സിങ്ങിന്റെ കരണത്തടിക്കുകയും മൂക്ക് കടിച്ചുപറിക്കുകയുമായിരുന്നു .
Peak UP.
Following a dispute over parking in UP’s Kanpur, a flat owner bit off society secretary’s nose. The attack was caught on CCTV. pic.twitter.com/M4Zm6IBf4o— Piyush Rai (@Benarasiyaa) May 27, 2025
മൂക്കില്‍ കടിയേറ്റ് രക്തംവാര്‍ന്ന രൂപേന്ദ്ര സിങ്ങിനെ മക്കൾ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂക്കിന്റെ മുന്‍ഭാഗത്തെ മാംസം വിട്ടുപോയിട്ടുണ്ടെന്നും കൂടുതല്‍ ചികിത്സ വേണ്ടിവരുമെന്നും അദ്ദേഹത്തിന്റെ മക്കൾ അറിയിച്ചു. സംഭവത്തിന്റെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ക്ഷിതിജ് മിശ്ര സെക്രട്ടറിയെ അടിക്കുന്നതും കഴുത്തിൽ പിടിച്ച ശേഷം മൂക്ക് കടിക്കുന്നതും ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. പ്രതിക്കെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും തുടർ നടപടികൾ ഉടൻ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y