മെൻസ് അസോസിയേഷൻ ഇനി പാലഭിഷേകം നടത്തുമോ? സവാദിനെതിരെ ആദ്യം പരാതി നൽകിയ നന്ദിത|Nandita masthani criticize all kerala mens association on vadakara native savadh arrest sexual assault case in ksrtc
Last Updated:
തനിക്ക് ഇതുവരെയും നീതി കിട്ടിയില്ലെന്നും നന്ദിത പറഞ്ഞു
കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം നടത്തിയതിന് വടകര സ്വദേശിയായ സവാദ് വീണ്ടും അറസ്റ്റിലായ സംഭവത്തിൽ പ്രതികരിച്ച് ഇയാൾക്കെതിരെ ആദ്യം പരാതി നൽകിയ നന്ദിത മസ്താനി. ആദ്യം വേണ്ടരീതിയിൽ നടപടി എടുക്കേണ്ടിയിരുന്നു എന്നും, എങ്കിൽ ഇതുപോലെ വീണ്ടും മറ്റൊരു പെൺകുട്ടി ഇരയാകേണ്ടി വരില്ലായിരുന്നു എന്നും നന്ദിത പ്രതികരിച്ചു.
കഴിഞ്ഞ രണ്ടുവർഷമായി താൻ സൈബർ അതിക്രമം നേരിടുകയാണ്. ആദ്യം മെൻസ് അസോസിയേഷൻ സവാദിന് പൂമാല നൽകിയാണ് സ്വീകരിച്ചത്. ഇനി പാലലഭിഷേകം നടത്തുമെന്നും. തനിക്ക് ഇതുവരെയും നീതി കിട്ടിയില്ലെന്നും നന്ദിത പറഞ്ഞു.
ഈ കഴിഞ്ഞ 14നാണ് സവാദ് വീണ്ടും അറസ്റ്റിലാകാനുള്ള സംഭവം നടന്നത്. മലപ്പുറത്തേക്കുള്ള കെഎസ്ആർടിസി ബസ്സിൽ വച്ചായിരുന്നു സവാദ് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്.
2023 ൽ നെടുമ്പാശ്ശേരിയിൽ ബസ്സിൽ വച്ച് തൃശ്ശൂർ സ്വദേശിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് അറസ്റ്റിലായ വ്യക്തിയാണ് സവാദ്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ സവാദിന് ഓൾ കേരള മെൻസ് അസോസിയേഷന്റെ വക സ്വീകരണവും ഒരുക്കിയിരുന്നു.പൂമാലയിട്ടാണ് സ്വീകരിച്ചിരുന്നത്.
Thiruvananthapuram,Kerala
June 21, 2025 4:16 PM IST
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y