‘വി.ശിവന്‍കുട്ടിയുടെയും പി.പ്രസാദിന്റെയും എതിര്‍പ്പ് കൊടിയുടെ നിറത്തോടല്ല, ഭാരതാംബ എന്ന സങ്കല്പത്തോട്’; വി മുരളീധരൻ V Sivankutty and P Prasads objection is not to the colour of the flag but to the concept of Bharatamba says bjp leader V Muraleedharan
Last Updated:
ഭരണഘടനയോടുള്ള കൂറും പ്രതിബദ്ധതയും എത്രയുണ്ടെന്നറിയണമെങ്കിൽ മുൻപ് നിയമസഭയിൽ മന്ത്രി ശിവൻകുട്ടി നടത്തിയ പ്രകടനം കണ്ടാൽ മതിയെന്നും വി മുരളീധരൻ
മന്ത്രിമാരായ വി.ശിവന്‍കുട്ടിയുടെയും പി.പ്രസാദിന്റെയും എതിര്‍പ്പ് കൊടിയുടെ നിറത്തോടല്ലെന്നും മറിച്ച് ഭാരതാംബ എന്ന സങ്കല്പത്തോടാണെന്നും ബിജെപി നേതാവ് വി മുരളീധരൻ. രാജ് ഭവനിൽ നടന്ന പരിപാടികളിൽ ഗവർണർ ഭാരതാംബയുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തിയത് ചൈന ചങ്കിലുള്ളവർക്ക് ഇഷ്ടമായില്ല.തങ്ങൾക്ക് പരിചയമില്ലാത്ത് സ്ത്രീയുടെ ചിത്രത്തിലാണ് ഗവർണർ പുഷ്പാർച്ചന നടത്തിയതെന്നാണ് അവർ പറഞ്ഞത്.അവരുടെ തർക്കത്തിന്റെ അടിസ്ഥാനം കൊടിയുടെ നിറത്തോടല്ലെന്നും ഭാരതാംബ എന്ന സങ്കൽപ്പത്തോടാണെന്നും മുരളീധരൻ പറഞ്ഞു.
ഭരണഘടനയോട് പ്രതിബദ്ധതയുള്ളവരാണെന്നാണ് ഇവര്‍ പറയുന്നത്.മന്ത്രി ശിവൻ കുട്ടി ഭരണഘടനയാണ് ഉയർത്തിപ്പിടിച്ചത്. ഭരണഘടനയോടുള്ള കൂറും പ്രതിബദ്ധതയും എത്രയുണ്ട് എന്നറിയണമെങ്കിൽ , മുൻപ് നിയമസഭയിൽ ശിവൻകുട്ടി മന്ത്രി നടത്തിയ പ്രകടനം കണ്ടാൽ മതി. ഭരണഘടനയോടുള്ള കൂറും പ്രതിബദ്ധതയും എത്രയാണെന്ന് വ്യക്തമാക്കുന്നതാണതെന്നുംഅദ്ദേഹം പരിഹസിച്ചു . നിയമ സഭയിൽ ഡസ്കിന്റെ മുകളിൽ കയിറി നടക്കുക, അധ്യക്ഷന്റെ വേദിയിലെത്തി മൈക്ക് ബലം പ്രയോഗിച്ച് പിഴുതെടുത്ത് വലിച്ചെറിയുക. ഏത് ഭരണ ഘടനയിലാണ് ഇത്തരം പ്രകടനങ്ങൾ പറഞ്ഞിട്ടുള്ളതെന്നും അത്തരം പ്രകടനങ്ങൾ ഭരണഘടനാ സ്ഥാപപനമായ നിമയസഭയോടുള്ള അവഹേളനമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ദേശീയപതാക മാറ്റി കാവിക്കൊടിയാക്കണമെന്ന ബിജെപി നേതാവ് എൻ.ശിവരാജൻ പറഞ്ഞതിനെക്കുറിച്ചുള്ള ചോദ്യത്തില്‍നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി.
Thiruvananthapuram,Kerala
June 21, 2025 3:33 PM IST
‘വി.ശിവന്‍കുട്ടിയുടെയും പി.പ്രസാദിന്റെയും എതിര്‍പ്പ് കൊടിയുടെ നിറത്തോടല്ല, ഭാരതാംബ എന്ന സങ്കല്പത്തോട്’; വി മുരളീധരൻ
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y