EBM News Malayalam
Leading Newsportal in Malayalam

കൊല്ലത്ത് അങ്കണവാടിയിലെ ഫാൻ പൊട്ടിവീണ് മൂന്നു വയസുകാരന്റെ തലയ്ക്ക് പരിക്ക് | Three-year-old boy suffers head injury after fan falls from Anganwadi in kollam


Last Updated:

കുട്ടികളുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാരും അങ്കണവാടി പ്രവർത്തകരും ചേർന്നാണ് ആദിദേവിനെ ജില്ല ആശുപത്രിയിലേക്ക് എത്തിച്ചത്

വാടക കെട്ടിടത്തിലായിരുന്നു താൽക്കാലിക അങ്കണവാടി പ്രവർത്തിച്ചിരുന്നത്
വാടക കെട്ടിടത്തിലായിരുന്നു താൽക്കാലിക അങ്കണവാടി പ്രവർത്തിച്ചിരുന്നത്

കൊല്ലം: തിരുമുല്ലാവരത്ത് അങ്കണവാടി കെട്ടിടത്തിലെ ഫാൻ പൊട്ടിവീണ് വിദ്യാർത്ഥിയുടെ തലയ്ക്ക് പരിക്ക്. മൂന്നു വയസുകാരൻ ആദിദേവിനാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. തലയ്ക്ക് പരിക്കേറ്റ ആദിദേവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വാടക കെട്ടിടത്തിലായിരുന്നു താൽക്കാലിക അങ്കണവാടി പ്രവർത്തിച്ചിരുന്നത്. കൂടാതെ, ശോചനീയ അവസ്ഥയിലായിരുന്നു. കാലപ്പഴക്കം ചെന്ന ഫാനായിരുന്നു കുട്ടികൾ ഇരിക്കുന്ന സമയം പൊട്ടി വീണത്. കുട്ടികളുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാരും അങ്കണവാടി പ്രവർത്തകരും ചേർന്നാണ് ആദിദേവിനെ ജില്ല ആശുപത്രിയിലേക്ക് എത്തിച്ചത്.

വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y