EBM News Malayalam
Leading Newsportal in Malayalam

രാജ്ഭവനിലെ ഭാരതാംബ വിവാദം; പ്രോട്ടോകോൾ സംബന്ധിച്ച് സർക്കാര്‍ നിയമോപദേശം തേടി| ‌Kerala Government seeks legal opinion on raj bhavan bharat mata row


Last Updated:

നിയമോപദേശം ലഭിച്ചതിന് ശേഷം സർക്കാർ തുടർനടപടികൾ സ്വീകരിക്കും.

ഭാരതാംബയുടെ ചിത്രത്തിനു മുന്നിൽ നിന്ന് നിലവിളക്കു കൊളുത്തുന്ന ഗവർണർ രാജേന്ദ്ര അർലേക്കർ
ഭാരതാംബയുടെ ചിത്രത്തിനു മുന്നിൽ നിന്ന് നിലവിളക്കു കൊളുത്തുന്ന ഗവർണർ രാജേന്ദ്ര അർലേക്കർ
തിരുവനന്തപുരം: രാജ്ഭവനിലെ ഭാരതാംബ വിവാദത്തിൽ നിയമപരമായ നടപടികളിലേക്ക് സർക്കാർ. ഇത് സംബന്ധിച്ച് ലോ സെക്രട്ടറിയോട് നിയമോപദേശം തേടി. ചീഫ് സെക്രട്ടറിയാണ് വിവാദത്തിൽ സർക്കാരിന് എന്തൊക്കെ ചെയ്യാനാകുമെന്ന് ചോദിച്ചിരിക്കുന്നത്. രാജ്ഭവനിലെ പരിപാടിയിൽ എന്തൊക്കെ ചിഹ്നങ്ങൾ വെക്കണമെന്ന പ്രോട്ടോക്കോൾ ഉണ്ടോ, മന്ത്രിസഭക്ക് ഇക്കാര്യത്തിൽ ഉപദേശം നൽകാനാകുമോ എന്ന് വ്യക്തമാക്കണമെന്നാണ് നിർദേശം.

നിയമോപദേശം ലഭിച്ചതിന് ശേഷം സർക്കാർ തുടർനടപടികൾ സ്വീകരിക്കും. വ്യാഴാഴ്ച രാജ്ഭവനിൽ സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് പരിപാടിയിൽ ഭാരതാംബയുടെ ചിത്രം വെച്ചതിൽ പ്രതിഷേധിച്ച് മന്ത്രി വി ശിവൻകുട്ടി ഇറങ്ങിപ്പോയിരുന്നു. ഇതിന് പിന്നാലെ മന്ത്രിയുടെ നടപടി പ്രോട്ടോക്കേൾ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി രാജ്ഭവൻ പ്രസ്താവന ഇറക്കിയിരുന്നു.

ചിത്രം വെക്കില്ലെന്ന് നേരത്തെ ഉറപ്പ് ലഭിച്ചിരുന്നുവെന്നാണ് മന്ത്രി പറയുന്നത്. എന്നാൽ മന്ത്രി എത്തിയപ്പോൾ വേദിയിൽ ഭാരതാംബയുടെ ചിത്രം ഉണ്ടായിരുന്നു. ഇതോടെ മന്ത്രി പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. രാജ്ഭവൻ തനി രാഷ്ട്രീയ കേന്ദ്രമാകുകയാണെന്നും കുട്ടികളെ അഭിസംബോധന ചെയ്ത ശേഷം താൻ പരിപാടി ബഹിഷ്കരിക്കുകയായിരുന്നെന്നും ശിവന്‍കുട്ടി പ്രതികരിച്ചിരുന്നു.

രാജേന്ദ്ര അര്‍ലേക്കര്‍ ഭരണഘടനാ ലംഘനം നടത്തിയെന്നും മന്ത്രി വിമർശിച്ചിരുന്നു. വനിത കാവിക്കൊടി പിടിച്ചിരിക്കുന്ന ചിത്രം തിരുവനന്തപുരത്തെ ആര്‍എസ്എസ് ശാഖയില്‍ കൊണ്ടുവയ്ക്കാമെന്നും രാജ്ഭവനില്‍ വയ്ക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു.

വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y