Last Updated:
തദ്ദേശ തിരഞ്ഞെടുപ്പിനിടെയുണ്ടായ രാഷ്ട്രീയ സംഘർഷങ്ങൾക്കിടെ 2000 സെപ്റ്റംബർ 27ന് ബോംബേറിലാണ് അന്ന് 6 വയസ്സുകാരിയായിരുന്ന അസ്നയ്ക്കു കാൽ നഷ്ടപ്പെട്ടത്
കണ്ണൂരിലെ രാഷ്ട്രീയ അക്രമത്തിനിടെ 24 വർഷം മുൻപ് ബോംബേറിൽ കാൽനഷ്ടമായ ചെറുവാഞ്ചേരി പൂവത്തൂർ തരശിപ്പറമ്പത്ത് ഡോ.അസ്ന ജൂലൈ 5ന് വിവാഹിതയാകുന്നു. ആലക്കോട് അരങ്ങം വാഴയിൽ വീട്ടിൽ വി കെ നാരായണന്റെയും ലീന നാരായണന്റെയും മകനും ഷാർജയിൽ എഞ്ചിനീയറുമായ നിഖിലാണ് വരൻ.
തദ്ദേശ തിരഞ്ഞെടുപ്പിനിടെയുണ്ടായ രാഷ്ട്രീയ സംഘർഷങ്ങൾക്കിടെ 2000 സെപ്റ്റംബർ 27ന് ബോംബേറിലാണ് അന്ന് 6 വയസ്സുകാരിയായിരുന്ന അസ്നയ്ക്കു കാൽ നഷ്ടപ്പെട്ടത്. പോളിങ് സ്റ്റേഷനായിരുന്ന പൂവത്തൂർ എൽപി സ്കൂൾ ബൂത്തിനു സമീപം വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു അസ്ന. അമ്മ ശാന്തയ്ക്കും അനിയൻ ആനന്ദിനും സാരമായി പരിക്കേറ്റു.
അസ്നയുടെ വലതുകാൽ മുട്ടിനുതാഴെ മുറിച്ചുമാറ്റേണ്ടി വന്നു. എന്നാൽ എല്ലാ പ്രതിസന്ധികളെയും ഇച്ഛാശക്തികൊണ്ട് മറികടന്നു പഠനത്തിൽ മികച്ച വിജയം നേടിയ അസ്ന 2013 ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ എംബിബിഎസ്എസിന് ചേർന്ന് ഡോക്ടറായി.
ക്ലാസ് മുറിയിലേക്കു പടി കയറാൻ ബുദ്ധിമുട്ടിയപ്പോൾ ഉമ്മൻ ചാണ്ടി സർക്കാർ ലിഫ്റ്റ് നിർമിച്ചു നൽകിയത് അന്ന് വലിയ വാർത്തയായിരുന്നു. ഇപ്പോൾ വടകരയിലെ സ്വകാര്യ ക്ലിനിക്കിൽ ഡോക്ടറായി ജോലി ചെയ്യുന്നു. അസ്ന ഡോക്ടറായത് ആഘോഷിച്ച നാട് വിവാഹവും ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണ്
Kannur,Kannur,Kerala
June 20, 2025 9:06 AM IST
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y