EBM News Malayalam
Leading Newsportal in Malayalam

കേരള ബുക്ക് സ്റ്റോർ സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ ‘അക്ഷര മേള 2025’ സാഹിത്യോത്സവത്തിന് തുടക്കം | ymca Kerala book stores akshara mela three day literary festival thiruvananthapuram


Last Updated:

മുന്നൂറിലേറെ പ്രസാധകരുടെ ഒരു ലക്ഷത്തിലധികം പുസ്തകങ്ങൾ പ്രദർശനത്തിലുണ്ട്

മുന്നൂറിലേറെ പ്രസാധകരുടെ ഒരു ലക്ഷത്തിലധികം പുസ്തകങ്ങൾ പ്രദർശനത്തിലുണ്ട്
മുന്നൂറിലേറെ പ്രസാധകരുടെ ഒരു ലക്ഷത്തിലധികം പുസ്തകങ്ങൾ പ്രദർശനത്തിലുണ്ട്

തിരുവനന്തപുരം: വൈ എം സി എ യുമായി സഹകരിച്ച് കേരള ബുക്ക് സ്റ്റോർ സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ ‘അക്ഷര മേള 2025’ സാഹിത്യോത്സവം ജൂൺ 20-ന് തുടക്കം കുറിയ്ക്കും. കവിയും ഗാനരചയിതാവും മുൻ ചീഫ് സെക്രട്ടറിയുമായ കെ ജയകുമാർ മേള ഉദ്ഘാടനം ചെയ്യും. മുന്നൂറിലേറെ പ്രസാധകരുടെ ഒരു ലക്ഷത്തിലധികം പുസ്തകങ്ങൾ പ്രദർശനത്തിലുണ്ട്.

വൈഎംസിഎയിൽ രാവിലെ 11 മണിക്കാണ് ഉദ്ഘാടന ചടങ്ങ്. രണ്ട് മണിക്ക് അക്ഷര വാദം സംവാദവും അക്ഷര വെട്ടം എന്ന ക്വിസ് മത്സരവും സംഘടിപ്പിക്കും. വൈകിട്ട് 5.30 ന് സൈറ ദ ബാൻഡിൻ്റെ സംഗീത വിരുന്നുമുണ്ട്.

ജൂൺ 21 ന് രാവിലെ 9 ന് കുട്ടികൾക്കായുള്ള സാഹിത്യ മത്സരങ്ങൾ 11 ന് കഥപറയൽ മത്സരം സാഹിത്യ ശില്പശാല. 4 ന് എഴുത്തുകാരനുമായി കൂടിക്കാഴ്ച യിൽ അമൽദേവ് സി.എസുമായി കൂടിക്കാഴ്ച ഉണ്ടാകും. ജൂണ്‍ 22 ഞായറാഴ്ച്ച 11 മണി മുതല്‍ ഹൗ കാന്‍ വീ റൈറ്റ് അവര്‍ ബുക്ക് എന്ന പേരില്‍ വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് എഴുത്തുകാരന്‍ എസ് കെ ഹരിനാഥുമായുള്ള കൂടിക്കാഴ്ച്ചയുണ്ടാകും.

വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y