EBM News Malayalam
Leading Newsportal in Malayalam

മാനന്തവാടിയിൽ യുവതിയുടെ കൊലപാതകം: കാണാതായ ഒൻപത് വയസുകാരിയായ മകളെ പ്രതിക്കൊപ്പം കണ്ടെത്തി


വയനാട്: മാനന്തവാടി അപ്പപ്പാറയിൽ കൊല്ലപ്പെട്ട പ്രവീണയുടെ കാണാതായ മകളെ കണ്ടെത്തി. ഒൻപതു വയസുകാരിയായ പെൺകുട്ടിയെ പ്രതിക്കൊപ്പമാണ് കണ്ടെത്തിയത്. പ്രതി ദിലീഷിനെ പോലീസ് പിടികൂടി. അപ്പാപ്പാറയിലെ എസ്റ്റേറ്റിലെ വീടിന് സമീപമുള്ള വനമേഖലയിൽ നിന്നാണ് കുട്ടിയെയും പ്രതിയെയും കണ്ടെത്തിയത്.

കുട്ടിക്ക് പരിക്കുകളൊന്നുമില്ലെന്നാണ് പ്രാഥമിക വിവരം. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട പ്രവീണയുടെ മൂത്ത മകൾ പരിക്കേറ്റ്‌ ആശുപത്രിയിൽ ചികിത്സയിലാണ്. മാനന്തവാടി അപ്പപ്പാറയിൽ ഇന്നലെ രാത്രി 7.30 നാണ് വാകേരി സ്വദേശി പ്രവീണ കൊല്ലപ്പെട്ടത്. യുവതിയെ ആൺസുഹൃത്ത് ദിലീഷ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു

സംഭവത്തെത്തുടർന്ന് യുവതിയുടെ ഒമ്പതു വയസ്സുള്ള മകളെ പ്രതി തട്ടിക്കൊണ്ടു പോകുകയായിരുന്നു. പ്രവീണയെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട പങ്കാളി ദിലീഷിനെയും കുട്ടിയേയും ഒന്നിച്ചാണ് കണ്ടെത്തിയത്. പ്രവീണയുടെ മറ്റാരു മകൾ കഴുത്തിനും ചെവിക്ക് പരിക്കേറ്റ് മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y