EBM News Malayalam
Leading Newsportal in Malayalam

തമിഴ്നാട് തിരുപ്പൂരിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവും ഭാര്യയും മകളും മരിച്ചു, ഇളയ മകൾ ഗുരുതരാവസ്ഥയിൽ


തിരുപ്പൂർ:‌ തമിഴ്നാട് തിരുപ്പൂരിലുണ്ടായ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം. മൂന്നാർ സ്വദേശികളായ നിക്‌സൺ എന്ന രാജ (46), ഭാര്യ ജാനകി (42), മകൾ ഹെമി മിത്ര (15) എന്നിവരാണ് മരിച്ചത്. പത്ത് വയസുള്ള മൗനശ്രീ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

ഗൂഡാർവിള എസ്റ്റേറ്റിലെ താമസക്കാരാണ് നിക്‌സണും കുടുംബവും. ഇവർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. മൂന്ന് പേരും സംഭവ സ്ഥലത്തുതന്നെ മരിച്ചു.

കേരള വിഷൻ കേബിൾ ടി വി ഓപ്പേററ്റർ ആണ് നിക്‌സൺ. ഭാര്യ ജാനകി ഈറോഡ് ആർച്ചല്ലൂരിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നഴ്സായി ജോലി ചെയ്ത് വരികയായിരുന്നു. കേരളത്തിൽ നിന്നും ഈറോഡിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടമുണ്ടായത്.



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y