കെ സുധാകരനെ തൃപ്തിപ്പെടുത്താനല്ല, ശക്തിപ്പെടുത്താനാണ് തന്നെ കെപിസിസി പ്രസിഡൻ്റാക്കിയതെന്ന് സണ്ണി ജോസഫ്
കെ സുധാകരനെ തൃപ്തിപ്പെടുത്താനല്ല, ശക്തിപ്പെടുത്താനാണ് തന്നെ കെപിസിസി പ്രസിഡൻറാക്കിയതെന്ന് സണ്ണി ജോസഫ്. ടീം വർക്കിന് പ്രാധാന്യം നൽകികൊണ്ട് സമാകാലീന രാഷ്ട്രീയ വെല്ലുവിളികളെ നേരിടുക തന്നെ ചെയ്യുമെന്ന് സണ്ണി ജോസഫ് ട്വൻ്റിഫോറിനോട് പ്രതികരിച്ചു. പുതിയ നേതൃനിര ഒരു ടീമായി പ്രവർത്തിക്കുമെന്നും പാർട്ടിയിൽ അച്ചടക്കം അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വീടുകളിലെ ഗ്രാമങ്ങളിലും വാർഡുകളിലും ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഇതിനെ മുന്നോട്ടുകൊണ്ടുപോകുമെന്ന് സണ്ണി ജോസഫ് പറഞ്ഞു. മലയോര മേഖലയിലെ വന്യജീവി ആക്രമണങ്ങളും കാർഷിക മേഖലയിലെ വായ്പ കുടിശിക പ്രതിസന്ധിയും പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.ഏറ്റവും നല്ല ടീമാണ്. അവരാണ് കരുത്ത്. ഈ ടീമിൻ്റെ പ്രവർത്തകരുടെയും ജനങ്ങളുടെയും പിന്തുണയും ഉണ്ടെന്ന് സണ്ണി ജോസഫ് പറഞ്ഞു. പാർട്ടിയുടെ ഐക്യത്തെ മുൻനിർത്തിക്കൊണ്ടാണ് മുന്നോട്ടുപോകുക. പിണറായി സർക്കാരിൻ്റെ ഏകാധിപത്യ പ്രവണതയ്‌ക്കെതിരെയും ജനദ്രോഹനയങ്ങൾക്കെതിരെയും ശക്തമായി മുന്നോട്ടുപോകുകയാണെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y