EBM News Malayalam
Leading Newsportal in Malayalam

ഏപ്രില്‍ ഒന്നിന് മൂന്ന് മണിക്കൂര്‍ എസ്ബിഐ ഇന്റര്‍നെറ്റ്, മൊബൈല്‍ ബാങ്കിംഗ് സേവനം തടസപ്പെടും


സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള വാര്‍ഷിക ക്ലോസിംഗ് പ്രവര്‍ത്തനങ്ങള്‍ ഇന്ന് നടത്തുമ്പോള്‍, ഡിജിറ്റല്‍ സേവനങ്ങളില്‍ താല്‍ക്കാലിക തടസ്സം നേരിടേണ്ടിവരും.

2025 ഏപ്രില്‍ 1 ന് ഉച്ചയ്ക്ക് 1:00 മുതല്‍ വൈകുന്നേരം 4:00 (IST) വരെ മൊബൈല്‍ ബാങ്കിംഗ്, ഇന്റര്‍നെറ്റ് ബാങ്കിംഗ് എന്നിവയുള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാകില്ലെന്ന് എസ്ബിഐ പ്രഖ്യാപിച്ചു. ഈ കാലയളവില്‍ തടസ്സമില്ലാത്ത സേവനങ്ങള്‍ക്കായി ഉപഭോക്താക്കളോ് യുപിഐ ലൈറ്റ്, എടിഎം എന്നിവ ഉപയോഗിക്കാന്‍ എസ്ബിഐ നിര്‍ദ്ദേശിച്ചു.

സാമ്പത്തിക വാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ കാരണം, 01.04.2025 ന് ഉച്ചയ്ക്ക് 01:00 മുതല്‍ 04:00 വരെ (IST) ഞങ്ങളുടെ ഡിജിറ്റല്‍ സേവനങ്ങള്‍ തടസപ്പെടുമെന്നാണ് എസ്ബിഐ അറിയിച്ചിരിക്കുന്നത്.
2025-26 സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തോട് അനുബന്ധിച്ചാണ് ഈ തടസ്സം.
ബാങ്കുകള്‍ക്ക് ഇടപാടുകള്‍ അനുരഞ്ജിപ്പിക്കാനും, രേഖകള്‍ അപ്‌ഡേറ്റ് ചെയ്യാനുമാണ് ഡിജിറ്റല്‍ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുന്നതെന്നുമാണ് ബാങ്ക് നല്‍കുന്ന വിശദീകരണം.

മേഘാലയ, ഛത്തീസ്ഗഢ്, മിസോറാം, പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലൊഴികെ, മിക്ക സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും എസ്ബിഐയുടെയും മറ്റ് പ്രധാന ബാങ്കുകളുടെയും ബ്രാഞ്ചുകള്‍ക്ക് ഇന്ന് അവധിയാണ്.



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y