EBM News Malayalam
Leading Newsportal in Malayalam

സ്വര്‍ണത്തിന്റെ വില കുതിക്കുന്നു; ഇന്നും വില കൂടി


കൊച്ചി: റെക്കോര്‍ഡ് വീണ്ടും തിരുത്തി സ്വര്‍ണത്തിന്റെ കുതിപ്പ് തുടരുന്നു. ഇന്നും സ്വര്‍ണവില ഉയര്‍ന്നു. പവന് 160 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 66,480 രൂപയായി. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 8310 രൂപയുമായി. ഈ മാസം മാത്രം ഒരു പവന് കൂടിയത് 2,960 രൂപയാണ്.

ട്രംപിന്റെ നികുതി നയങ്ങളിലെ ആശങ്കയാണ് സ്വര്‍ണ വിലക്കയറ്റത്തിന് കാരണമാകുന്നത്. കാനഡയുമായുള്ള ട്രംപിന്റെ താരിഫ് കടുംപിടുത്തത്തില്‍ അമേരിക്കന്‍ ഓഹരി വിപണി കടുത്ത തിരിച്ചടി കഴിഞ്ഞ ദിവസം നേരിടുകയും ചെയ്തിരുന്നു. പിന്നീട് ഇറക്കുമതി ചുങ്കം 50 ശതമാനത്തില്‍ നിന്ന് 25 ആയി നിശ്ചയിച്ചിരുന്നു.

 

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.

 

 



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y