EBM News Malayalam
Leading Newsportal in Malayalam

ഉത്തരാഖണ്ഡിൽ ആഡംബര കാര്‍ തൊഴിലാളികളെ ഇടിച്ചു തെറിപ്പിച്ചു : നാലുപേര്‍ക്ക് ദാരുണാന്ത്യം



മുസൂറി : ഉത്തരാഖണ്ഡ് ഡെറാഡൂണിലെ മുസൂരിയില്‍ ബെന്‍സ് കാറിടിച്ച് നാലുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരുക്കേറ്റു. മന്‍ഷാറാം, രഞ്ജീത്, ബല്‍ക്കാരന്‍, ദുര്‍ഗേഷ് എന്നിവരാണ് മരിച്ചത്.

കാല്‍നടയാത്രക്കാരെ കൂടാതെ ഒരു ഇരുചക്ര വാഹനവും കാര്‍ ഇടിച്ചിട്ടു. അപകടത്തിനു ശേഷവും നിര്‍ത്താതെ പോയ കാര്‍ കിലോമീറ്ററുകള്‍ അകലെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഡ്രൈവറെ കണ്ടെത്താനായിട്ടില്ല. ഇന്നലെ രാത്രിയായിരുന്നു അപകടം. കെട്ടിട നിര്‍മ്മാണ തൊഴിലാളികളാണ് അപകടത്തിന് ഇരയായത്.

കാത് ബാംഗ്ല നദിക്കരിയിലെ തൊഴിലാളികളായിരുന്നു ഇവര്‍. ചണ്ഡിഗഡ് രജിസ്‌ട്രേഷനിലുള്ള കാര്‍ ആണ് അപകടം വരുത്തിയത്. അമിത വേഗത്തില്‍ വന്ന വാഹനത്തിന്റെ ദൃശ്യം സി സി ടി വികളില്‍ പതിഞ്ഞിട്ടുണ്ട്.

വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y