EBM News Malayalam
Leading Newsportal in Malayalam

മുഖ്യമന്ത്രിയെ വിമർശിക്കുന്ന കർഷകന്റെ വീഡിയോ പങ്കുവച്ചു: 2 മാധ്യമ പ്രവർത്തകർ അറസ്റ്റിൽ


ഹൈദരാബാദ് : തെലങ്കാനയിൽ കോൺഗ്രസ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ വിമർശിക്കുന്ന കർഷകന്റെ വീഡിയോ പങ്കുവച്ച 2 മാധ്യമ പ്രവർത്തകർ അറസ്റ്റിൽ. പൾസ് ന്യൂസ് ബ്രേക്ക് എഡിറ്റർ രേവതി പൊഡഗാനന്ദയ്ക്ക് പിന്നാലെ സഹപ്രവർത്തക തൻവി യാദവും അറസ്റ്റിലായി.

രേവന്ത് റെഡ്ഡിയെ വിമർശിച്ചുള്ള കർഷകന്‍റെ ബൈറ്റ് സംപ്രേഷണം ചെയ്തതിനാണ് അറസ്റ്റ്. കർഷകന്‍റെ ബൈറ്റിൽ അസഭ്യ പരാമർശങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാക്കൾ രേവതിക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നാലെ നാടകീയമായായിരുന്നു അറസ്റ്റ്. പുലർച്ചെ വീട്ടിൽ കയറി രേവതിയെയും ഭർത്താവ് ചൈതന്യയെയും പൊലീസ് അറസ്റ്റ് ചെയ്തു. ചെയ്തിട്ടുണ്ട്. രേവതിയുടെ മൊബൈലും ലാപ്ടോപ്പും പിടിച്ചെടുത്ത പൊലീസ് പൾസ് ന്യൂസ് ബ്രേക്കിന്‍റെ ഓഫീസും സീൽ ചെയ്തു. രാവിലെ വീട്ടിൽ കയറിയാണ് തൻവിയെയും അറസ്റ്റ് ചെയ്തത്.



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y