EBM News Malayalam
Leading Newsportal in Malayalam

ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് ബിഎസ്എഫ് ജവാന്മാര്‍ മരിച്ചു


മണിപ്പൂരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് ബിഎസ്എഫ് ജവാന്മാര്‍ മരിച്ചു. മണിപ്പൂരിലെ സേനാപതി ജില്ലയിലാണ് സംഭവം. എട്ടോളം ജവാന്മാര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല അനുശോചനം രേഖപ്പെടുത്തി. മരിച്ച ജവാന്മാരുടെ മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

മണിപ്പൂര്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സംഘര്‍ഷ മേഖലകളിലേക്ക് കൂടുതല്‍ ബിഎസ്എഫ് ജവാന്മാരെ വിന്യസിച്ചിരുന്നു. ഇതില്‍ ഒരു സംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. ചങൗബങ് ഗ്രാമത്തില്‍ വച്ചാണ് അപകടമുണ്ടായത്. 15ലേറെ ബിഎസ്എഫ് ജവാന്മാരാണ് വാഹനത്തിലുണ്ടായിരുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y