കൊല്ലം: ഡൽഹിയിൽ നിന്നും വിമാനമാർഗം എത്തിച്ച എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. കൊല്ലം പറക്കുളം സ്വദേശി ഷിജുവാണ് പിടിയിലായത്. കൊല്ലം നഗരത്തിൽ മാടൻനടയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. 93 ഗ്രാം എംഡിഎംഎ ഇയാളിൽ നിന്നും പിടിച്ചെടുത്തു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണൻ്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് ഷിജു കുടുങ്ങിയത്. ഡൽഹിയിൽ നിന്നും വിമാന മാർഗം തിരുവനന്തപുരത്ത് എത്തിച്ച എംഡിഎംഎ വിൽപനയ്ക്കായി കൊല്ലത്ത് കൊണ്ടുവരികയായിരുന്നു.
പ്രതിയുടെ നീക്കങ്ങൾ കൊല്ലം എസിപി എസ്.ഷെരീഫിൻ്റെ നേതൃത്വത്തിൽ സിറ്റി ഡാൻസാഫ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു. ജില്ലയിൽ ലഹരി മരുന്ന് വിതരണം നടത്തുന്ന പ്രധാനിയാണ് പിടിയിലായത്. ഈ വർഷം ജില്ലയിൽ നടന്ന ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണിതെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y