EBM News Malayalam
Leading Newsportal in Malayalam

ഭർത്താവുമായിട്ടുള്ള പിണക്കം : യുവതി തൻ്റെ മൂന്ന് കുഞ്ഞുങ്ങളെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തി



പാട്ന : ബിഹാറിൽ ഭര്‍ത്താവുമായുള്ള വഴക്കിനെ തുടര്‍ന്ന് യുവതി തന്റെ മൂന്ന് കുട്ടികളെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തി. ബിഹാറിലെ സമസ്തിപൂര്‍ ജില്ലയിലാണ് സംഭവം.

കുട്ടികളെ കിണറ്റില്‍ എറിഞ്ഞ ശേഷം അവരെ കാണാതായെന്നാണ് യുവതി ഭര്‍ത്താവിനോട് പറഞ്ഞത്. സംഭവത്തില്‍ 36 കാരിയായ സീമ ദേവിയെ പോലീസ് അറസ്റ്റ് ചെയ്തു. തിരച്ചിലില്‍ വീടിനടുത്തുള്ള കിണറ്റില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പോലിസ് പറഞ്ഞു.

ഭര്‍ത്താവുമായുള്ള വഴക്കിനെ തുടര്‍ന്ന് മൂന്ന് കുട്ടികളെയും സീമ ദേവി മര്‍ദ്ദിക്കുകയായിരുന്നു. ശേഷം ഇവര്‍ ഭര്‍ത്താവ് സമീപമില്ല എന്നുറപ്പുവരുത്തി മക്കളെ ഒരോരുത്തരെയായി കിണറ്റിലേക്ക് എറിയുകയായിരുന്നു.

വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y