EBM News Malayalam
Leading Newsportal in Malayalam

മലപ്പുറത്ത് നിന്ന് കാണാതായ കുട്ടികളെ മാളില്‍ നിന്ന് കണ്ടെത്തി


മലപ്പുറം: മലപ്പുറം എടവണ്ണയില്‍ നിന്ന് കാണാതായ രണ്ട് കുട്ടികളെയും കണ്ടെത്തി. കോഴിക്കോട് ഹൈലൈറ്റ് മാളില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. പൊറ്റമ്മലില്‍ ബസ് ഇറങ്ങി കുട്ടികള്‍ മാളില്‍ എത്തിയതായി വിവരം ലഭിച്ചിരുന്നു. മാളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിനിടെയാണ് കുട്ടികളെ കണ്ടെത്തിയത്. എടവണ്ണ സ്വദേശികളായ 12 ഉം 15 ഉം വയസ് പ്രായമായ കുട്ടികളെയാണ് ഇന്നലെ വൈകിട്ട് മൂന്ന് മണി മുതലാണ് കാണാതായത്.

ഊര്‍ജിമായ അന്വേഷണത്തിനൊടുവില്‍ കുട്ടികളെ കോഴിക്കോട് ഹൈലൈറ്റ് മാളില്‍ നിന്ന് കണ്ടെത്തിയെന്ന് എടവണ്ണ പൊലീസ് അറിയിച്ചു. സഹോദരങ്ങളുടെ മക്കളാണ് കാണാതായ കുട്ടികള്‍. കുട്ടികള്‍ ഇന്നലെ കോഴിക്കോട് പൊറ്റമ്മലില്‍ ബസ്സിറങ്ങിയതായി പൊലീസിന് വിവരം ലഭിച്ചതിന് പിന്നാലെയാണ് കോഴിക്കോട് ജില്ലയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. കോഴിക്കോട് ഹൈലൈറ്റ് മാളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കുട്ടികളെ കണ്ടെത്തുകയായിരുന്നു.

 

 



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y