കേന്ദ്രം നല്‍കിയത് പലിശരഹിത വായ്പ, തിരിച്ചടയ്ക്കണമെന്ന വേവലാതി ഇപ്പോള്‍ പിണറായി വിജയന് വേണ്ട: കെ.സുരേന്ദ്രന്‍
തിരുവനന്തപുരം: വയനാട് പുനരധിവാസത്തിന് 530 കോടിയുടെ മൂലധന നിക്ഷേപവായ്പ അനുവദിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ അഭിനന്ദിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദന്‍. മുണ്ടകൈ-ചൂരല്‍മല ദുരന്തത്തില്‍ കേന്ദ്രം പലിശരഹിത വായ്പയാണ് നല്‍കിയിരിക്കുന്നത്. 50 വര്‍ഷത്തിനുശേഷം തിരിച്ചടയ്ക്കുന്ന വേവലാതി ഇപ്പോള്‍ പിണറായി വിജയന് വേണ്ട. നല്‍കിയ തുക ഫലപ്രദമായി ഉപയോഗിക്കുകയാണ് വേണ്ടത്.
സമയമാണ് വേണ്ടതെങ്കില്‍ അത് ചര്‍ച്ച ചെയ്യാം. കേന്ദ്രത്തിനു മുന്നില്‍ അത്തരം ആവശ്യം സര്‍ക്കാരിന് ഉന്നയിക്കാം. സര്‍ക്കാരും എംപിമാരും അതിനുള്ള സമ്മര്‍ദ്ദം നടത്തണം.നിലവില്‍ നല്‍കിയ തുക ഗ്രാന്റിന് തുല്യമാണ്.
അതേസമയം, സംസ്ഥാനത്ത് റാഗിങ്ങിന് നേതൃത്വം നല്‍കുന്നത് സംസ്ഥാനം ഭരിക്കുന്ന കക്ഷിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐയുടെ പ്രവര്‍ത്തകരാണ്. ഭീകരവാദ സംഘടനയെക്കാള്‍ വലിയ ക്രൂരതയാണ് എസ്.എഫ്.ഐ കാണിക്കുന്നതെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y