തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ്ണ ബജറ്റ് ഇന്ന്. രാവിലെ ഒമ്പത് മണിക്കാണ് നിയമസഭയില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പും തൊട്ടുപിന്നാലെ നിയമസഭാ തെരഞ്ഞടുപ്പും വരാനിരിക്കെ ജനപ്രിയ നിര്‍ദ്ദേശങ്ങള്‍ ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്. ക്ഷേമ പെന്ഷന് 150 മുതല്‍ 200 രൂപ വരെയെങ്കിലും കൂട്ടി നല്‍കുമെന്നാണ് പ്രതീക്ഷ. കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കെ വരുമാന വര്‍ദ്ധന ലക്ഷ്യമിട്ട പ്രഖ്യാപനങ്ങളുമുണ്ടാകും.
വിവിധ സേവന നിരക്കുകള്‍ കൂടാനിടയുണ്ട്. വിഴിഞ്ഞം തുറമുഖ പദ്ധതി മുന്‍നിര്‍ത്തിയുള്ള വികസന പദ്ധതി പ്രഖ്യാപനങ്ങള്‍ക്കും വയനാട് പുനരധിവാസ പാക്കേജിനും ബജറ്റില്‍ ഊന്നലുണ്ടാകും. സ്വകാര്യ നിക്ഷേപങ്ങളും സ്റ്റാര്‍ട്ടപ്പുകളും മുതല്‍ സ്വകാര്യ സര്‍വ്വകലാശാലകളടക്കം പ്രഖ്യാപിത ഇടത് നിലപാടുകളില്‍ നിന്ന് വ്യത്യസ്ഥമായ നയസമീപനങ്ങളും ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y