EBM News Malayalam
Leading Newsportal in Malayalam

ഒരു കിലോക്ക് 600 രൂപ: മലപ്പുറത്ത് ഒട്ടകങ്ങളെ കൊന്ന് ഇറച്ചി വിൽക്കാൻ നീക്കം, വാട്‌സ്ആപ്പ് സന്ദേശത്തിൽ അന്വേഷണം


മലപ്പുറം: മലപ്പുറത്ത് ഒട്ടകങ്ങളെ കൊന്ന് ഇറച്ചി വിൽക്കാൻ നീക്കം. കാവനൂരിലും ചീക്കോടിലുമായി രാജസ്ഥാനിൽ നിന്നെത്തിച്ച അഞ്ച് ഒട്ടകങ്ങളെ കൊന്ന് ഇറച്ചി വിൽക്കാനാണ് നീക്കം നടക്കുന്നത്. ഇറച്ചിക്ക് ആവശ്യക്കാരെ തേടിയുള്ള വാട്‌സ്ആപ്പ് സന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു.

മലപ്പുറം ചീക്കോട് ഒരു കിലോക്ക് 600 രൂപയും കാവനൂരിൽ കിലോക്ക് 700 രൂപയുമാണ് ഒട്ടകത്തിൻ്റെ ഇറച്ചിക്ക് വില നിശ്ചയിച്ചിരിക്കുന്നത്. ഒട്ടകത്തെ കൊന്ന് ഇറച്ചിയാക്കാൻ നിയമം അനുവദിക്കുന്നില്ല. ഈ സാഹചര്യത്തിൽ പരസ്യം ശ്രദ്ധയിൽപ്പെട്ട പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y