തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മനുഷ്യബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണി. തമ്പാനൂരിലെ ഹോട്ടൽ ഫോർട്ട് മാനറിലാണ് ഇ – മെയിൽ സന്ദേശമെത്തിയത്. ഉച്ചക്ക് രണ്ടേകാലിന് മുമ്പ് സ്ഫോടനം നടത്തുമെന്നായിരുന്നു മുന്നറിയിപ്പ്.
ബോംബ് സ്ക്വാഡ് അടക്കം മണിക്കൂറുകളോളം തെരച്ചിൽ നടത്തിയെങ്കിലും സംശകരമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. നഗരത്തിലെ മറ്റ് രണ്ട് ഹോട്ടലുകളുകളിലും ദിവസങ്ങൾക്ക് മുൻപ് ഇത്തരത്തില്‍ ഇ-മെയിൽ വഴി വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ എത്തിയിരുന്നു. ഈ മെയിൽ അയച്ചയാളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി ഡിസിപി ദേശ്മുഖ് മാധ്യമങ്ങളോട് പറഞ്ഞു
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y