EBM News Malayalam
Leading Newsportal in Malayalam

മഹാകുംഭമേള : തിക്കിലും തിരക്കിലുംപെട്ട് പത്തുപേർ മരിച്ചതായി റിപ്പോർട്ട് : നിർദ്ദേശങ്ങൾ പാലിക്കണമെന്ന് യോഗി ആദിത്യനാഥ്


പ്രയാഗ് രാജ്: ഉത്തർപ്രദേശിൽ മഹാകുംഭമേളക്കിടെ തിക്കിലും തിരക്കിലുംപെട്ട് പത്തുപേർ മരിച്ചതായി റിപ്പോർട്ട്. ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും ചികിത്സ തേടിയവരിൽ കൂടുതലും സ്ത്രീകളാണെന്നുമാണ് വിവരം.

നിരവധി സ്ത്രീകൾക്ക് ശ്വാസംമുട്ടൽ ഉണ്ടായതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. അപകടമുണ്ടായ ഉടൻ തന്നെ ആംബുലൻസുകൾ അയക്കുകയും നിരവധി പേരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അതേ സമയം പ്രധാനമന്ത്രി നരേന്ദ്രമോദി സാഹചര്യം വിലയിരുത്തി. രക്ഷാപ്രവർത്തനവും ചികിത്സയും കാര്യക്ഷമമായി നടക്കണമെന്ന് മോദി നിർദ്ദേശം നൽകി.

പ്രാദേശിക സമയം പുലർച്ചെ 1:30 ഓടെയാണ് അപകടം നടന്നതെന്നും ആളുകൾ വിവിധ ദിശകളിലേക്ക് ഓടുകയും ചിലർ വീഴുകയും ചെയ്തെന്നാണ് റിപ്പോർട്ടുകൾ. അതേ സമയം മഹാകുംഭത്തിൽ പങ്കെടുക്കുന്ന ഭക്തരോട് ഭരണകൂടം പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കാൻ അഭ്യർത്ഥിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തി.

ഇന്ന് പുലർച്ചെ മഹാകുംഭമേളയിൽ തിക്കിലും തിരക്കിലും പെട്ടതിന് സമാനമായ സാഹചര്യം ഉണ്ടായതിനെത്തുടർന്നാണ് അദ്ദേഹത്തിൻ്റെ നിർദ്ദേശം. ഏറ്റവും അടുത്തുള്ള ഘട്ടുകളിൽ സ്നാനം ചെയ്യണമെന്നും കിംവദന്തികൾ ഒഴിവാക്കണമെന്നും അദ്ദേഹം സന്ദർശകരോട് ആവശ്യപ്പെട്ടു.



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y