ബെംഗളൂരു: വാഹനാപകടത്തില്‍ ഒന്‍പത് പേര് മരിച്ചു. കര്‍ണാടകയിലെ യെല്ലാപുരയില്‍ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞാണ് ഒന്‍പത് പേര് മരിച്ചത്. പച്ചക്കറി കയറ്റി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. അപകട സമയത്ത് ലോറിയില്‍ 25 പേരുണ്ടായിരുന്നു. ബാക്കിയുള്ള 16 പേര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഇവരെ യെല്ലാപുരയിലും സമീപത്തുമായുള്ള വിവിധ ആശുപത്രികളില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹങ്ങളും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്ന് രാവിലെയാണ് അപകടം നടന്നത്. എന്താണ് അപകടകാരണമെന്ന് വ്യക്തമല്ല.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y