EBM News Malayalam
Leading Newsportal in Malayalam

എംവി ഗോവിന്ദന്റെ വാഹനം തിരുവല്ലം പാലത്തിൽ വച്ച് അപകടത്തിൽ പെട്ടു


തിരുവല്ലം: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ വാഹനം അപകടത്തിൽ പെട്ടു. തിരുവല്ലം പാലത്തിൽ വച്ച് നിയന്ത്രണം തെറ്റി എതിരെ വന്ന വാഹനം ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.

read also: കാറിന് മുകളിലേക്ക് കണ്ടെയ്നർ ലോറി മറിഞ്ഞ് അപകടം : 6 പേർക്ക് ദാരുണാന്ത്യം

കോവളത്ത് നടക്കുന്ന സിപിഎമ്മിന്റെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്നു എംവി ഗോവിന്ദൻ. പെട്ടെന്ന് സഡൺ ബ്രേക്കിട്ട കാറിന് പിന്നിൽ ഓട്ടോ ഇടിച്ച് കാര്‍ മുന്നോട്ടു നീങ്ങി എംവി ഗോവിന്ദൻ സഞ്ചരിച്ച കാറിലേക്ക് ഇടിക്കുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു. കാറിന്റെ മുൻ ഭാഗത്തെ കേടുപാടുകളൊഴികെ മൂന്ന് വാഹനങ്ങളിലേയും യാത്രക്കാര്‍ക്ക് പരിക്കില്ല.



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y