അജ്ഞാത രോഗത്തിന്റെ പിടിയിലമർന്ന് ജീവൻ നഷ്ടപ്പെട്ടത് എട്ട് പേർക്ക്, ജമ്മു കശ്മീരിലെ രജൗരി ഭീതിയുടെ നിഴലിൽ
ശ്രീനഗർ: ജമ്മു കശ്മീരിൽ അജ്ഞാത രോഗത്തിന്റെ പിടിയിലമർന്ന് ജീവൻ നഷ്ടപ്പെട്ടത് 8 പേർക്ക്. രജൗരി ജില്ലയിലെ ഒരു ഗ്രാമത്തിലാണ് അജ്ഞാത രോഗം പടർന്നു പിടിക്കുന്നത്. മരിച്ചവരിൽ 7 പേരും 14 വയസിന് താഴെയുള്ള കുട്ടികളാണെന്നത് ആശങ്കയുണർത്തുന്നു. രജൗരി ജില്ലയിലെ ബദാൽ ഗ്രാമത്തിൽ താമസിക്കുന്ന മുഹമ്മദ് റഫീഖിന്റെ മകൻ അഷ്ഫാഖ് അഹമ്മദ് എന്ന പന്ത്രണ്ടുകാരനാണ് ഏറ്റവും ഒടുവിൽ മരിച്ചത്.
ആറ് ദിവസത്തോളം ജമ്മു സർക്കാർ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് അഷ്ഫാഖ് മരണത്തിന് കീഴടങ്ങിയത്. അഷ്ഫാഖിന്റെ സഹോദരികളായ ഏഴുവയസുകാരി ഇഷ്തിയാഖും അഞ്ചുവയസുള്ള നാസിയയും കഴിഞ്ഞ വ്യാഴാഴ്ചാണ് മരിച്ചത്.
മരിച്ചവരെല്ലാം ഒരേ ഗ്രാമത്തിലെ രണ്ടു കുടുംബത്തിൽപെട്ടവരാണ്. 28 ഗ്രാമീണർക്ക് രോഗം ബാധിച്ചെങ്കിലും ജമ്മുവിലെയും രജൗരിയിലെയും ആശുപത്രികളിൽ ചികിൽസയിൽ കഴിയുന്നവരുൾപ്പെടെ എല്ലാവരുടെയും ആരോഗ്യനിലയിൽ പുരോഗതിയുണ്ട്.
ജമ്മു കശ്മീർ ആരോഗ്യ മന്ത്രി സക്കീന മസൂദ്, ജൽ ശക്തി മന്ത്രി ജാവേദ് അഹമ്മദ് റാണ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ രജൗരിയിൽ
ഏത് തരം രോഗമാണ് പടരുന്നത് എന്ന് മനസിലാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ബയോസേഫ്റ്റി ലെവൽ 3 (ബിഎസ്എൽ-3) മൊബൈൽ ലബോറട്ടറി രജൗരിയിലേക്ക് അയച്ചിട്ടുണ്ടെന്നും അടിയന്തര ഇടപെടലായി ഒരു വിദഗ്ധ സംഘത്തെ കേന്ദ്രം രൂപീകരിച്ചിട്ടുണ്ടെന്നും പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y