EBM News Malayalam
Leading Newsportal in Malayalam

പഞ്ചാബിൽ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കര്‍ഷക നേതാവ് മരിച്ചു : പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി കർഷകർ


ചണ്ഡിഗഡ് : പഞ്ചാബില്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കര്‍ഷക നേതാവ് രഞ്‌ജോദ് സിംഗ് ഭംഗു മരിച്ചു. നിരാഹാര സമരം തുടരുന്ന കര്‍ഷക നേതാവായ ജഗ്ജിത് സിംഗ് ധല്ലേവാളിന്റെ ആരോഗ്യനില വഷളായതില്‍ മനം നൊന്തായിരുന്നു ഭംഗു വിഷം കഴിച്ചത്.

ചികിത്സയിലിരിക്കെ ഇന്ന് ആശുപത്രിയില്‍ വച്ചായിരുന്നു 57കാരനായ ഭംഗുവിൻ്റെ മരണം.
അതേസമയം ധല്ലേവാളിൻ്റെ നിരാഹാര സമരം 22-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കൂടുതല്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം.

നിരാഹാര സമരത്തിന്റെ പതിനേഴാം ദിവസം താന്‍ തന്നെ ബലി നല്‍കുകയാണെന്നും അങ്ങനെയെങ്കിലും മുന്നോട്ട് വെച്ച വാഗ്ദാനങ്ങള്‍ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് ജഗ്ജിത് സിങ് ധല്ലേവാള്‍ നേരത്തെ തുറന്ന കത്തെഴുതിയിരുന്നു.



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y