EBM News Malayalam
Leading Newsportal in Malayalam

രാജ് ഭവനിൽ ഗവർണറുടെ ക്രിസ്മസ് ആഘോഷം : പങ്കെടുക്കാതെ മുഖ്യമന്ത്രിയും മന്ത്രിമാരും


തിരുവനന്തപുരം : രാജ്ഭവനിലെ ക്രിസ്മസ് വിരുന്നിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തില്ല. ഗവർണ്ണറുടെ നേതൃത്വത്തിൽ രാജ്ഭവനിൽ നടന്ന ആഘോഷത്തിൽ സംസ്ഥാന സർക്കാറിനെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി പങ്കെടുത്തു. സർക്കാറിന്റെ ദില്ലിയിലെ പ്രതിനിധി കെ.വി തോമസും വിരുന്നിനെത്തി.

read also: ഗവർണർക്കെതിരെ പ്രതിഷേധിച്ച 4 എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു

മതമേലധ്യക്ഷന്മാരും സാമുദായിക നേതാക്കളും വിരുന്നിൽ പങ്കെടുത്തു. ഗവർണ്ണറും സർക്കാറുമായുള്ള ഭിന്നത മൂലം കഴിഞ്ഞവർഷവും മുഖ്യമന്ത്രി ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്തിരുന്നില്ല. ആഘോഷത്തിനായി രാജ്ഭവന് കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ അഞ്ച് ലക്ഷം രൂപ അനുവദിച്ചിരുന്നു.



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y