കേരളത്തിലെ ഇന്റർനാഷണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് പ്രോഫെറ്റിക് മെഡിസിൻ വ്യാജപട്ടികയിൽ: ഇതോടെ എണ്ണം രണ്ടായി
ഡൽഹി: വ്യാജ സർവ്വകലാശാലകൾ രാജ്യത്ത് ആകെ പെരുകുകയാണ്. പുതിയ ലിസ്റ്റ് പ്രകാരം കേരളത്തിൽ നിന്ന് 2 സർവകലാശാലകൾ വ്യാജമാണെന്നു കേന്ദ്ര സർക്കാർ റിപ്പോർട്ട് പുറത്തു വന്നു. നേരത്തെ കേരളത്തിൽനിന്ന് ഒരു സർവകലാശാല മാത്രമായിരുന്നു വ്യാജ പട്ടികയിൽ ഉൾപ്പെട്ടിരുന്നത്. രാജ്യത്ത് ആകെ 21 വ്യാജ സർവ്വകലാശാലകളാണ് ഈ പട്ടികയിൽ നിലവിൽ ഉള്ളത്.
ഇന്റർനാഷണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് പ്രോഫെറ്റിക് മെഡിസിൻ, കുന്ദമംഗലം( International Islamic University of Prophetic Medicine -IIUPM) കേരളത്തിൽ നിന്ന് വ്യാജ പട്ടികയിൽ പുതിയതായി ഉൾപ്പെടുന്നു. രാജ്യത്ത് എറ്റവും കൂടുതൽ വ്യാജ സർവ്വകലാശാലകൾ ഉള്ളത് ഡൽഹിയിലാണ്. ഇതിനോടകം 8 സർവ്വകലാശാലകളെ ഡൽഹിയിൽ നിന്ന് വ്യാജപട്ടികയിൽ ഉൾപ്പെടുത്തുയിട്ടുണ്ട്. അതോടൊപ്പമാണ് കേരത്തിൽ നിന്ന് ഒന്ന് കൂടി വന്നത്.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y