തിരുവനന്തപുരം: തിരുവനന്തപുരത്ത് ബാറിലെ ഏറ്റുമുട്ടൽ കേസിൽ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശ് പൊലീസ് പിടിയിൽ. ഫോർട്ട് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജരാകാൻ ഓം പ്രകാശിന് നോട്ടീസ് നൽകിയിട്ടും ഹാജരായിരുന്നില്ല. ഇതിന് പിന്നാലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
read also :ക്ഷേത്രത്തിലെ ശ്രീകോവിലിനു മുന്നിലെ അർത്ഥമണ്ഡപത്തിൽ പ്രവേശിക്കുന്നതില്‍ നിന്ന് ഇളയരാജയെ തടഞ്ഞു : വിവാദം
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഈഞ്ചലിലുള്ള ബാറിൽ സംഘർഷമുണ്ടായത്. തലസ്ഥാനത്ത് ഒരു വിഭാഗം ഗുണ്ടകളെ നയിക്കുന്ന എയർപോർട്ട് സാജന്റെ മകൻ ഡാനിയാണ് ഈ ബാറിൽ ഡിജെ പാർട്ടി സംഘടിപ്പിക്കുന്നത്. ഡിജെക്കിടെ ഓം പ്രകാശും സുഹൃത്തായ നിധിയും ചേരുന്ന സംഘങ്ങള്‍ തമ്മിൽ കൈയാങ്കിളും ഏറ്റമുട്ടലും നടന്നു. പൊലീസ് എത്തിയപ്പോഴേക്കും ഓം പ്രകാശും സുഹൃത്ത് നിധിനും രക്ഷപ്പെട്ടു.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y