EBM News Malayalam
Leading Newsportal in Malayalam

ശബരിമല സന്നിധാനത്തെ മാളികപ്പുറത്തേക്കുള്ള ഫ്ലൈ ഓവറിൽ നിന്നു ഭക്തൻ താഴേക്ക് വീണു


പത്തനംതിട്ട: ശബരിമല സന്നിധാനത്തെ മാളികപ്പുറത്തേക്കുള്ള ഫ്ലൈ ഓവറിൽ നിന്നു ഭക്തൻ താഴേക്ക് വീണ് അപകടം. കർണാടക സ്വദേശിയായ കുമാരസ്വാമിയാണ് താഴേക്ക് വീണത്. പൊലീസെത്തി ഇയാളെ സന്നിധാനത്തെ ആശുപത്രിയിലേക്ക് മാറ്റി. വീഴ്ചയിൽ പരിക്കേറ്റെങ്കിലും സാരമുള്ളതല്ലെന്നാണ് വിവരം.

read also: ജുവനൈല്‍ ഹോമില്‍ നിന്ന് നാല് പെണ്‍കുട്ടികളെ കാണാതായി

കൈക്കും കാലിനുമാണ് കുമാരസ്വാമിയ്ക്ക് വീഴ്ചയിൽ പരിക്കേറ്റത്. വീണ ശേഷം പരസ്പര വിരുദ്ധമായി സംസാരിച്ചിരുന്നുവെന്നും മാനസിക വെല്ലുവിളി നേരിടുന്നുണ്ടോ എന്നും പരിശോധിക്കുമെന്നു ശബരിമല എഡിഎം അരുൺ എസ് നായർ വ്യക്തമാക്കി.



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y