EBM News Malayalam
Leading Newsportal in Malayalam

ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളില്‍ കേസ് എടുത്ത് അന്വേഷിക്കുന്നതിനെതിരെ സുപ്രീംകോടതിയില്‍ ഹർജി നൽകി മാലാ പാർവതി


ന്യൂഡല്‍ഹി: ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളില്‍ കേസ് എടുത്ത് അന്വേഷിക്കുന്നതിനെതിരെ സുപ്രീംകോടതിയില്‍ ഹർജി നൽകി നടി മാലാ പാർവതി. ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനുള്ള കേരള ഹൈക്കോടതി ഉത്തരവിനെതിരെയാണ് മാലാ പാർവതി സുപ്രീം കോടതിയെ സമീപിച്ചത്. ഹേമ കമ്മിറ്റിക്ക് മുമ്ബാകെ ഹാജരായി മൊഴി നല്‍കിയത് അക്കാദമിക താത്പര്യം കാരണമാണെന്നും, കേസുമായി മുന്നോട്ട് പോകാൻ താത്പര്യം ഇല്ലെന്നും ആയിരുന്നു സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹർജിയില്‍ നടി വ്യക്തമാക്കി.

read also: തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തില്‍ ദർശനം നടത്തി നടി കീർത്തി സുരേഷ്

പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചതിനാല്‍ മാല പാർവതിയുടെ ഹർജി അപ്രസക്തം ആയെന്ന് ഡബ്ല്യു.സി.സി.യുടെ അഭിഭാഷക സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നതിന് എതിരായ ഹർജികള്‍ ഡിസംബർ 10-ന് പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി. ജസ്റ്റിസ്മാരായ വിക്രം നാഥ്, പി. വാരാലെ എന്നിവരാണ് ഹർജി പരിഗണിക്കുന്നത്.



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y