കൊച്ചി: ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് കവി കെ സച്ചിദാനന്ദൻ. സാഹിത്യ അക്കാദമി സ്ഥാനം ഒഴിയുന്നതുമായി സംബന്ധിച്ച് സൂചന നൽകിയ പോസ്റ്റ് ആണ് പിൻവലിച്ചത്.
നേരത്തെ ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടികാട്ടിയാണ് കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ ചുമതല അടക്കമുള്ള പദവിയിൽ നിന്നും ഒഴിയുന്നതെന്ന് കാണിച്ച് കെ സച്ചിദാനന്ദൻ ഫേസ്ബുക്കിൽ കുറിപ്പിട്ടത്.
കെ സച്ചിദാനന്ദൻ പിൻവലിച്ച ഫേസ്ബുക്ക് പോസ്റ്റ്
എനിക്ക് ഭൂമിയിൽ വളരെ കുറച്ച് സമയമേ ഉള്ളൂ. നേരത്തേയും ഇക്കാര്യം പങ്കുവെച്ചിരുന്നു. ലാപ്ടോപ്പിൽ കൂടുതൽ സമയം ചിലവഴിക്കേണ്ടതുണ്ട്. അയ്യപ്പപ്പണിക്കർ ഫൗണ്ടേഷൻ, ആറ്റൂർ രവിവർമ ഫൗണ്ടേഷൻ, സാഹിത്യ അക്കാദമി, ദേശീയ മാനവികവേദി അടക്കം സംഘാടകനെന്ന നിലയിൽ ഞാൻ സഹകരിച്ചിട്ടുള്ള സംഘടനകളുടെ ചുമതലയിൽ നിന്നും ഒഴിയുകയാണ്.
ഒപ്പം എന്നിൽ വിശ്വാസം അർപ്പിച്ച് ചുമതലയേൽപ്പിച്ച മലയാളത്തിലേയും ഇംഗ്ലീഷിലേയും പബ്ലിഷിംഗ് ഹൗസുകളുടേയും എഡിറ്റിംഗ് ജോലികളിൽ നിന്നും ഒഴിയുന്നു.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y