മുംബൈ : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ 34 കാരിയെ മുംബൈ പോലീസ് പിടികൂടി. മുംബൈയുടെ പടിഞ്ഞാറൻ പ്രാന്ത പ്രദേശമായ അംബോലിയിൽ നിന്നാണ് പോലീസിന് ഫോൺ സന്ദേശം ലഭിച്ചത്.
തുടർന്ന് കോൾ ട്രാക്ക് ചെയ്ത് അന്വേഷണം ആരംഭിച്ച പോലീസ് യുവതിയെ പിടികൂടി. ചോദ്യം ചെയ്തപ്പോൾ യുവതിക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി ബോധ്യപ്പെട്ടെന്ന് മുംബൈ പോലീസ് അറിയിച്ചു.
യുവതിക്ക് മുമ്പ് ക്രിമിനൽ പശ്ചാത്തലമില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y