ന്യൂദൽഹി: രാജ്യ തലസ്ഥാനത്തെ വായു മലിനീകരണം കണക്കിലെടുത്ത് സർക്കാർ ഉദ്യോഗസ്ഥർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്താനൊരുങ്ങി സർക്കാർ.
സർവീസിലെ 50 ശതമാനം ജീവനക്കാരും വീട്ടിലിരുന്ന് ജോലി ചെയ്യും.ഇത് നടപ്പാക്കുന്നതിനായി ഉദ്യോഗസ്ഥരുമായി ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് സെക്രട്ടറിയേറ്റിൽ യോഗം ചേരുമെന്ന് ദൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് അറിയിച്ചു.
ദൽഹിയിലെ വായു മലിനീകരണത്തിന്റെ അളവ് അതീവ ഗുരുതരമായ രീതിയിലാണ്. പല മേഖലകളിലും എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) സ്ഥിരമായി 450-ന് മുകളിലാണ്.
ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാനിന്റെ നാലാം ഘട്ടം സംസ്ഥാനത്ത് നടപ്പിലാക്കി വരികയാണ്.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y