തിരുവനന്തപുരം : ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തിന് ഇന്ന് തുടക്കമാകും. വൈകിട്ട് അഞ്ചിന് മേല്‍ശാന്തി പി എന്‍ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും.
നട തുറന്ന ശേഷം ആഴിയില്‍ അഗ്നിപകരും. പുതിയ ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരും വെളളിയാഴ്ച ചുമതലയേല്‍ക്കും.
മണ്ഡല, മകരവിളക്ക് മഹോത്സവത്തിനായി വെള്ളിയാഴ്ച വൈകിട്ട് നടതുറക്കുന്ന സാഹചര്യത്തില്‍ ഉച്ചയ്ക്ക് ഒരു മണി മുതല്‍ പമ്പയില്‍ നിന്ന് സന്നിധാനത്തേയ്ക്ക് ഭക്തജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുമെന്നു പോലീസ് അറിയിച്ചു.
തീർത്ഥാടനത്തിന് തുടക്കം കുറിച്ച് നാളെ മണ്ഡല കാല പൂജകൾ പുലർച്ചെ മൂന്നിന് തുടങ്ങും. ഡിസംബർ 26ന് മണ്ഡല പൂജ നടക്കും. അന്ന് രാത്രി 11ന് നട അടയ്ക്കും. പിന്നീട് മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന് വൈകിട്ട് അഞ്ചിന് നട തുറക്കും.
ജനുവരി 14നാണ് മകരവിളക്ക് ഉത്സവം. തീർത്ഥാടനത്തിന് സമാപനം കുറിച്ച് ജനുവരി 20ന് നട അടയ്ക്കും.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y