EBM News Malayalam
Leading Newsportal in Malayalam

ഇസ്രയേൽ സഞ്ചാരികളെ അപമാനിച്ച് തേക്കടിയിലെ കച്ചവടക്കാർ, ഇടപെട്ട് മറ്റു കടക്കാർ, ഒടുവിൽ മാപ്പു പറഞ്ഞ് തടിയൂരി


തേക്കടി: ഇസ്രയേൽ സഞ്ചാരികളെ അപമാനിച്ച് തേക്കടിയിലെ കച്ചവടക്കാർ. ഇസ്രയേലിൽ നിന്ന് തേക്കടി കാണാനെത്തിയ സഞ്ചാരികളെയാണ് തേക്കടിയിൽ കരകൗശല വസ്തുക്കൾ വിൽക്കുന്ന കശ്മീർ സ്വദേശികൾ കടയിൽ നിന്ന് ഇറക്കി വിട്ടത്. സാധനങ്ങൾ വാങ്ങാനെത്തിയവർ ഇസ്രയേൽ സ്വദേശികൾ ആണെന്നറിഞ്ഞതോടെ അപമാനിച്ച് ഇറക്കിവിടുകയായിരുന്നു.

എന്നാല്‍ അപമാന ഭാരവുമായി അവിടെ നിന്ന് അവര്‍ക്ക് മടങ്ങേണ്ടി വന്നില്ല. ഇതിന് കാരണം മലയാളികള്‍ അടക്കമുള്ള നാട്ടുകാരുടെ സമയോചിത ഇടപെടലായിരുന്നു. കേരളത്തെ ആകെ നാണം കെടുത്തുന്ന സാഹചര്യം ഇതൊഴിവാക്കി.

സമീപത്തെ മറ്റു കടയുടമകള്‍ പ്രശ്‌നത്തില്‍ ഇടപെട്ടതോടെ ഇസ്രയേല്‍ സഞ്ചാരികളോട് ഇവര്‍ മാപ്പ് പറഞ്ഞ് പ്രശ്നം അവസാനിപ്പിക്കുകയായിരുന്നു. ഹമാസ്- ഇസ്രയേല്‍ സംഘര്‍ഷ പശ്ചാത്തലത്തിലാവാം കടയുടമകളുടെ മോശം പെരുമാറ്റമെന്ന് കരുതുന്നു. അതിനിടെ കടയുടമകളുടെ പശ്ചാത്തലത്തെ കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ പരിശോധന തുടങ്ങി. പോലീസും ഇവരെ നിരീക്ഷിക്കും.



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y