EBM News Malayalam
Leading Newsportal in Malayalam

ഹരിയാനയില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളെ കാറ്റില്‍ പറത്തി ബിജെപി സര്‍ക്കാര്‍ മൂന്നാമതും അധികാരത്തിലേക്ക്



ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം ആകെയുള്ള 90 സീറ്റില്‍ 49 ഇടത്തും ബിജെപി ലീഡ് ചെയ്യുകയാണ്. കഴിഞ്ഞ ഏതാനും മണിക്കൂറുകളായി ലീഡ് നില തുടരുകയും ചെയ്യുന്നു. അധികാരം തിരിച്ചുപിടിക്കുമെന്ന് ഉറപ്പിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് 35 സീറ്റുകളില്‍ മാത്രമാണ് ലീഡ്. അതായത് കേവലഭൂരിപക്ഷവും കടന്ന് മൂന്ന് സീറ്റുകള്‍ കൂടി ലീഡ് ചെയ്യുകയാണ് ബിജെപി. കഴിഞ്ഞതവണ ജെജെപിയുടെ പിന്തുണയോടെ ബിജെപി അധികാരത്തില്‍ എത്തിയെങ്കില്‍ ഇത്തവണ കേവലഭൂരിപക്ഷവും കടന്ന് ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുന്നതാണ് കാഴ്ച.

Read Also: ഒന്നര വര്‍ഷം മുമ്പ് കാണാതായ തൃശ്ശൂര്‍ സ്വദേശിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ഭാര്യയും ബന്ധുക്കളും

ഏഴ് എക്‌സിറ്റ് പോള്‍ ഫലങ്ങളിലും 55 സീറ്റുകളായിരുന്നു കോണ്‍ഗ്രസിന് പ്രവചിച്ചിരുന്നത്. സര്‍വേ ഫലങ്ങളെ ഭിത്തിയില്‍ തേച്ചൊട്ടിച്ച് ബിജെപി മുന്നേറുമ്പോള്‍ തുടര്‍ച്ചയായി മൂന്നാമതും അധികാരം ഉറപ്പിക്കുകയാണ് രാജ്യം ഭരിക്കുന്ന ഏറ്റവും വലിയ പാര്‍ട്ടി.

വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y