അഞ്ചൽ: പതിനാറുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവ് പോലീസ് കസ്റ്റഡിയിൽ. പ്ലസ് വൺ വിദ്യാർത്ഥിനിയെ പ്രണയം നടിച്ചാണ് ഇയാൾ പീഡനത്തിനിരയാക്കിയത്. കുളത്തൂപ്പുഴ ഡാലി സ്വദേശി ഷൈജു ഭവനിൽ ഇരുപത്തൊന്നുകാരനായ സജീവിനെയാണ് അഞ്ചൽ പോലീസ് പിടികൂടിയത്.
നിലവിൽ സാംനഗറിൽ വാടകയ്‌ക്ക് താമസിക്കുകയാണ് സജീവ്. പെൺകുട്ടി ബാഗ് വാങ്ങാനായി കടയിൽ എത്തിയപ്പോഴാണ് സജീവിനെ പരിചയപ്പെടുന്നത്. പരിചയം പ്രണയത്തിലേക്ക് വഴിമാറിയതോടെ പ്രതി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഇതിനിടെ പെൺകുട്ടി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതോടെയാണ് വീട്ടുകാർ ആശുപത്രിൽ എത്തിച്ചത്. ഇവിടെ നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം അറിയുന്നത്.
ഇതോടെ ആശുപത്രി അധികൃതർ വിവരം പോലീസിൽ അറിയിച്ചു. അഞ്ചൽ പോലീസ് പെൺകുട്ടിയുടെ രഹസ്യ മൊഴി അടക്കം രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു. അഞ്ചൽ സർക്കിൾ ഇൻസ്‌പെക്ടർ ഹരീഷ്, എസ്.ഐ പ്രജീഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിനോദ് കുമാർ, അനിൽകുമാർ,അനിൽ ചെറിയാൻ സിവിൽ പോലീസ് ഓഫീസർ സാബു എന്നിവരടങ്ങുന്ന സംഘം കോന്നിയിൽ നിന്നാണ് കഴിഞ്ഞ ദിവസം സജീവിനെ പിടികൂടിയത്.
അറസ്റ്റ് ചെയ്ത ശേഷം സജീവിനെ വൈദ്യപരിശോധനയ്‌ക്ക് വിധേയനാക്കി. തുടർന്ന് പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y