EBM News Malayalam
Leading Newsportal in Malayalam

മകളുടെ വിവാഹദിനത്തില്‍ ഉണ്ടായ കാറപകടത്തില്‍ മാതാവിന് ദാരുണ മരണം


പത്തനംതിട്ട: മകളുടെ വിവാഹദിനത്തില്‍ അധ്യാപികയ്ക്ക് ദാരുണാന്ത്യം. എരുമേലി പാണപിലാവ് ഗവ. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഷീനാ ഷംസുദീന്‍ ആണ് വാഹനാപകടത്തില്‍ മരിച്ചത്. വാഴൂര്‍ പതിനേഴാംമൈലില്‍ ഇന്നലെ രാത്രിയിലാണ് അപകടം ഉണ്ടായത്.

വിവാഹ ശേഷം കുടയംപടിയിലുള്ള വരന്റെ വീട്ടില്‍ നടന്ന റിസപ്ഷനില്‍ പങ്കെടുത്തു മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. അപകടത്തില്‍ ഭര്‍ത്താവ് ഷംസുദീനും മകന്‍ നെബില്‍ മുഹമ്മദിനും പരിക്കേറ്റിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

 



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y