EBM News Malayalam
Leading Newsportal in Malayalam

അന്‍വറിന്റെ കാര്യത്തില്‍ എല്ലാം മുഖ്യമന്ത്രിയും പാര്‍ട്ടിയും പറയുംപോലെ: പി ശശി


കണ്ണൂര്‍ : പി വി അന്‍വര്‍ അടക്കം ഉയര്‍ത്തിയ ആരോപണങ്ങളോട് ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി. പാര്‍ട്ടിയുമായി ആലോചിച്ച് അന്‍വറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പി ശശി പ്രതികരിച്ചു. അന്‍വറിന്റെ ആരോപണങ്ങളുമായി ബന്ധപ്പെട്ട് എല്ലാം മുഖ്യമന്ത്രിയും പാര്‍ട്ടിയും പറയും. പാര്‍ട്ടിയും മുഖ്യമന്ത്രിയും പറയുന്നതിന് അപ്പുറം വ്യക്തിപരമായി ഒന്നും പറയാനില്ലെന്നും ശശിയുടെ വിശദീകരിച്ചു.

‘അന്‍വര്‍ എന്തും പുറത്ത് വിട്ടോട്ടെ, അന്‍വര്‍ അറ്റാക്ക് ചെയ്താലും കുഴപ്പമില്ല’. നിങ്ങള്‍ എന്തിനാണ് എന്നെ അറ്റാക്ക് ചെയ്യുന്നത്’, ശശി മാധ്യമങ്ങളോട് ചോദിച്ചു. ശശിയുടെ ചോദ്യം. എത്ര ഗുരുതര ആരോപണമാണെങ്കിലും കൂടുതല്‍ ഒന്നും പറയാനില്ലെന്നും ശശി കൂട്ടിച്ചേര്‍ത്തു. കണ്ണൂരില്‍ കോടിയേരി ബാലകൃഷ്ണന്‍ അനുസ്മരണത്തില്‍ പങ്കെടുത്ത് മടങ്ങവേയാണ് പ്രതികരണം.



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y